'സാമൂഹ്യ സുരക്ഷാ പദ്ധതി 2023' പ്രചാരണവും സിഎച്ച് അനുസ്മരണവും സംഘടിപ്പിച്ചു


Photo: Pravasi mail

ഉനൈസ: കെ.എം.സി.സി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള അല്‍റാസ് ഏരിയ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പ്രചാരണവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. സി.എച്ച് അനുസ്മരണം ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബാസിത് വാഫി ഉദ്ഘാടനം ചെയ്തു. സുരക്ഷാ പദ്ധതി ബോധവല്‍ക്കരണവും പ്രചാരണവും ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട നിര്‍വ്വഹിച്ചു.

അഷ്റഫ് മേപ്പാടി (ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍), യാക്കൂബ് കൂരാട് (ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), ഫിറോസ് (ആക്റ്റിംഗ് പ്രസിഡന്റ്, അല്‍റാസ് കെഎംസിസി), മെഹ്ദി (വൈസ് പ്രസിഡന്റ്, അല്‍റാസ് കെഎംസിസി), ജലീല്‍ (ജോയിന്റ് സെക്രട്ടറി, അല്‍റാസ് കെഎംസിസി), സിനിമോള്‍ ജബ്ബാര്‍(ജനറല്‍ ഹോസ്പിറ്റല്‍), എന്നിവര്‍ സംസാരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അല്‍റാസ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസല്‍ സാഹിബ് സ്വാഗതവും നവാസ് കാസര്‍കോട് നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ വിങ് ചെയര്‍മാനായി തിരെഞ്ഞെടുത്ത ഷമീര്‍ ഫെറോക്കിനെയും, കണ്‍വീനറായ ഹനീഫ ഒതായി, വൈസ് ചെയര്‍മാന്‍ സക്കീര്‍ കാലിക്കറ്റ്, വൈസ് കണ്‍വീനര്‍ സക്കീര്‍ ഗുരുവായൂരിനും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിനി ജബ്ബാര്‍, ഖനമറിയ, അനീഷ മാഹിന്‍ എന്നിവരെ മൊമെന്‍േറാ നല്‍കി ആദരിച്ചു. സുരക്ഷാ പദ്ധതി ഫോം വിതരണോദ്ഘാടനം ഹാരിസിന് നല്‍കി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് മേപ്പാടി ഉദ്ഘാടനം ചെയ്തു. വിവിധ സെന്‍ട്രല്‍-ഏരിയാ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Social Security Project 2023 campaign and commemoration of CH Organized


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented