2019 മുതല്‍ സൗദി അറേബ്യ വിനോദസഞ്ചാരികള്‍ക്കായി അനുവദിച്ചത് ഒരു ദശലക്ഷത്തിലധികം ഇ-വിസകള്‍


പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ്: 2019-ല്‍ സേവനം ആരംഭിച്ചതിന് ശേഷം 1 ദശലക്ഷത്തിലധികം ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചതായി സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം അറിയിച്ചു.

5 മിനിറ്റിനുള്ളില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സോടകുടി ടൂറിസ്റ്റ് വിസ സേവനം നല്‍കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നെന്ന് ടൂറിസ്റ്റ് വിസ സേവനത്തിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം അല്‍-സുഹൈം പറഞ്ഞു.ടൂറിസം മന്ത്രാലയത്തിന്റെ 'ഏകീകൃത പ്ളാറ്റ്ഫോം' ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയെ നിക്ഷേപകരുമായും സേവന ദാതാക്കളുമായും ബന്ധിപ്പിക്കുന്നതിനുള്ളതാണ് ഈ 'ഏകീകൃത പ്ളാറ്റ്ഫോം'.

ടൂറിസം നിക്ഷേപ അവസരങ്ങള്‍ വെളിപ്പെടുത്തുന്നതിനും തല്‍ക്ഷണ ലൈസന്‍സുകള്‍ നല്‍കുന്നതിനുമുള്ള വിശ്വസനീയമായ ഭൂപടം ഉള്‍പ്പെടെ 50 ഡിജിറ്റല്‍ സേവനങ്ങളും വിശ്വസനീയമായ ഡാറ്റയും നല്‍കാന്‍ 10-ലധികം സര്‍ക്കാര്‍ ഏജന്‍സികളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

Content Highlights: Since 2019 saudi arabia has issued more than one million e-visas for tourists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented