കുട്ടികളില്‍ ആവേശത്തിരയിളക്കി യാംബുവില്‍ എസ്.ഐ.സിയുടെ 'മഹ്‌റജാനുല്‍ അത്വ് ഫാല്‍ 2022'


യാംബു: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന ശീര്‍ഷകത്തില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) സൗദി നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന്റെ ഭാഗമായി എസ്.ഐ.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി 'മഹ്‌റജാനുല്‍ അത്വ് ഫാല്‍ 2022' എന്ന പേരില്‍ കുട്ടികളുടെ ആഘോഷ പരിപാടി സംഘടിപ്പിച്ചു. യാംബു ഷറമിലെ അല്‍ മിയാന്‍ ഇസ്തിറാഹയില്‍ ഒരുക്കിയ സംഗമത്തില്‍ മലയാളി കുടുംബങ്ങളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യമായിരുന്നു. മദ്രസ വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ കലാമത്സരങ്ങള്‍, ക്വിസ് എന്നിവ നടത്തപ്പെട്ടു. യാംബു നൂറുല്‍ ഹുദ മദ്രസ വിദ്യാര്‍ഥികള്‍ നടത്തിയ വൈവിധ്യമാര്‍ന്ന സ്റ്റേജ് പരിപാടികള്‍ 'മഹ്‌റജാനുല്‍ അത്വ് ഫാലീന്' മികവ് നല്‍കി.

എസ്.ഐ.സി മദീന പ്രൊവിന്‍സ് പ്രസിഡന്റ് ഡോ. ഷഫീഖ് ഹുസൈന്‍ ഹുദവി സംസാരിച്ചു. പ്രവാചക മാതൃകയും ജീവിത വീക്ഷണവും പരമാവധി പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധനത്തോടെ ജീവിക്കാനുള്ള മാര്‍ഗവും പ്രതീക്ഷയും നല്‍കാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഉത്തരേന്ത്യയില്‍ എസ്.ഐ.സി യാംബു സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച് നല്‍കുന്ന മദ്രസ ഏറെ മഹത്തരമായ സേവന പ്രവര്‍ത്തനമാണെന്നും ഇത്തരം പദ്ധതിയുമായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി യാംബുവിലെ നൂറുല്‍ ഹുദ മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ വിശദീകരിച്ചു.



മുസ്തഫ മൊറയൂര്‍, അബ്ദുറഹീം കരുവംതിരുത്തി, അബ്ദുല്‍ ഹമീദ് അറാട്‌കോ, സിറാജ് മുസ്ലിയാരകത്ത്, ശറഫുദ്ദീന്‍ ഒഴുകൂര്‍, അനീസുദ്ദീന്‍ ചെറുകുളമ്പ്, ഹനീഫ് അറഫ നഗര്‍, ഒ.പി.അഷ്റഫ് മൗലവി കണ്ണൂര്‍ എന്നിവര്‍ കലാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ സലാം വാഫി, അംഗങ്ങളായ റഫീക്ക് കട്ങ്ങല്ലൂര്‍, നൗഷാദ് കിലാനി, ഇബ്രാഹിം അഷ്ഹരി, മുഹമ്മദ് ദാരിമി, ഹസ്സന്‍ കുറ്റിപ്പുറം, അസീസ് എല്ലോറ, മൂസാന്‍ കണ്ണൂര്‍, മുഹമ്മദ് കുഞ്ഞി കണ്ണൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: sic organises programme for children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented