ഷാരൂഖ് ഖാൻ
മക്ക: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉംറ കര്‍മ്മം നിര്‍വ്വഹിച്ചു. സിനിമാ ചിത്രീകരണത്തിന് സൗദിയിലെത്തിയതായിരുന്നു. അതോടൊപ്പം റെഡ്സി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. ഈ അവസരത്തിലാണ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്. വളരെ രഹസ്യമായാണ് മക്കയിലെത്തിയിരുന്നതെങ്കിലും ഷാരൂഖ് ഖാനെ തിരിച്ചറിഞ്ഞവര്‍ ഫോട്ടോയും വിഡിയോയും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
ചലച്ചിത്ര വ്യവസായ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റെഡ്സി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാനെ വ്യാഴാഴ്ച ആദരിച്ചിരുന്നു. ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ഡങ്കി സിനിമയുടെ ചിത്രീകരണം സൗദിയില്‍ പുരോഗമിക്കുന്നുണ്ട്. സിനിമാ ചിത്രീകരണത്തിന് മനോഹരമായ ലൊക്കേഷന്‍ അനുവദിച്ച സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് ഷാരൂഖ് നന്ദി പറഞ്ഞു.
Content Highlights: sharukh khan completed umra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..