ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെവന്‍സ്: സൂഖുല്‍ ഗുറാബ് എഫ്സി ജേതാക്കള്‍


ജാഫറലി പാലക്കോട്.

.

ജിദ്ദ: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെഎല്‍-10 ഫാമിലി റെസ്റ്റോറന്റ് നല്‍കുന്ന വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി നല്‍കുന്ന റണ്ണേഴ്സ് പ്രൈസ് മണിക്കും പ്രിന്റ് ടെക് ജിദ്ദ നല്‍കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള 'കെഎല്‍-10 സൂപ്പര്‍ സെവന്‍സ്' ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സൂഖുല്‍ ഗുറാബ് എഫ്സി ജേതാക്കളായി. ഖാലിദ് വലീദ് റിയല്‍ കേരള സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഏഷ്യന്‍ ടൈംസ്, ടൗണ്‍ ടീം ഷറഫിയ്യയെ പരാജയപ്പെടുത്തിയാണ് സൂഖുല്‍ ഗുറാബ് ജേതാക്കളായത്. സൂഖുല്‍ ഗുറാബിന് വേണ്ടി ഇമാദ്, നിയാസ് പക്രു, അനീഷ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഏഷ്യന്‍ ടൈംസ് ടൗണ്‍ ടീം ഷറഫിയക്ക് വേണ്ടി ഷാലു, ഫൈസല്‍ എന്നിവര്‍ ഗോളുകള്‍ നേടി. നേരത്തെ നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ മെഗാമാക്സ് ഡിഫെന്‍സ് ജിദ്ദയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൂഖുല്‍ ഗുറാബ് ഫൈനലില്‍ പ്രവേശിച്ചത്. ആവേശകരമായ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് എഫ്സിയെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഏഷ്യന്‍ ടൈംസ് ടൗണ്‍ ടീം ഷറഫിയ്യ ഫൈനലിലേക്ക് അര്‍ഹത നേടിയത്.

അമിഗോസ് ജിദ്ദയും, ഖഹതാനി ടയേഴ്സും തമ്മില്‍ നടന്ന ജൂനിയര്‍ ഫുട്ബാള്‍ സൗഹൃദ മത്സരം 1-1 എന്ന സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ടൈബ്രെക്കറില്‍ ഖഹ്താനി ടയേഴ്സിനെ പരാജയപ്പെടുത്തി അമിഗോസ് ജിദ്ദ വിജയികളായി. സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖാലിദ് വലീദ് റിയല്‍ കേരള സ്റ്റേഡിയത്തിലേക്ക് വന്‍ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ടൂര്‍ണമെന്റിന്റെ ഭാഗമായി വിവിധ സമ്മാന പദ്ധതികളും സംഘാടകര്‍ ഒരുക്കിയിരുന്നു. ജുഹ തസാജ് ബ്രോസ്റ്റ് നല്‍കുന്ന മെഗാ സമ്മാനമായ കളര്‍ ടിവിക്ക് സിഎം. മുഹമ്മദ് മൂത്തേടവും കംഫര്‍ട്ട് ട്രാവല്‍സ് ഷറഫിയ്യ നല്‍കുന്ന ജിദ്ദ-കോഴിക്കോട് വിമാന ടിക്കറ്റിന് ഷഫീക്ക് പള്ളിപ്പുവും ജീപാസ് നല്‍കുന്ന ഇലക്ട്രിക്ക് ഓവന് നൗഫല്‍ വണ്ടൂരും രണ്ടാം സമ്മാനമായ എയര്‍ കൂളറിന് മുഹമ്മദലി മഹ്ജറും ഡേടുഡേ നല്‍കുന്ന മൂന്നാം സമ്മാനമായ ഡിന്നര്‍ സെറ്റിന് ഇപി മുഹമ്മദ് അലിയും അര്‍ഹരായി.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സുല്‍ ഹരിദാസ്, കെഎല്‍-10 ഫാമിലി റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടര്‍ സിഎം ഹാഷിം, സമ യുണൈറ്റഡ് ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഷംസീര്‍, അല്‍ മുന്‍തസ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സീക്കോ ഹംസ, ഇഎഫ്എസ് ലോജിസ്റ്റിക് മാനേജിങ് ഡയറക്ടര്‍ നജീബ് കളപ്പാടന്‍, അല്‍ റീഹൈലി മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റസാഖ് പാലമടത്തില്‍, പവര്‍ ഹവ്സ് മാനേജിങ് ഡയറക്ടര്‍ മുഹമ്മത് ഷാഫി, ഹിഫ്സുല്‍ റഹ്മാന്‍, നിസാം പാപ്പറ്റ, നിസ്സാം മമ്പാട്, സലീം മമ്പാട് (സിഫ്), ഒഐസിസി മുന്‍ റീജ്യണല്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് നഹ, ഒഐസിസി അസീര്‍ മേഖല പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചല്‍, അലി തേക്കുതോട്, ശരീഫ് അറക്കല്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹക്കീം പാറക്കല്‍ അദ്ധ്യക്ഷനായ സമ്മാനദാന ചടങ്ങില്‍ കെഎല്‍-10 വിന്നേഴ്സ് ട്രോഫി ജേതാക്കളായ സൂഖുല്‍ ഗുറാബ് എഫ്സിക്ക് സിഎം ഹാഷിം ട്രോഫി സമ്മാനിച്ചു. വിജയികള്‍ക്കുള്ള പ്രൈസ് മണി സിഎം സാലിം നല്‍കി. പ്രിന്റക്സ് ജിദ്ദ നല്‍കുന്ന റണ്ണേഴ്സ് ട്രോഫി റണ്ണേഴ്സ് അപ്പായ ഏഷ്യന്‍ ടൈംസ് ടൗണ്‍ ടീം ഷറഫിയ്യക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പിഎം മായിന്‍കുട്ടി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള പ്രൈസ് മണി സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷംസീര്‍ നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ടൗണ്‍ ടീം ഷറഫിയ്യയുടെ ഷാലുവിനേയും മികച്ച ഗോള്‍കീപ്പറായി സൂഖുല്‍ ഖുറാബ് എഫ്സി യുടെ നിദിന്‍ഷായെയും മികച്ച ഡിഫന്‍ഡറായി സൂഖുല്‍ ഗുറാബിന്റെ സുഹൈലിനെയും തെരെഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദിമാച്ചായി സൂക്കുല്‍ ഗുറാബ് എഫ്സിയിലെ നിദിന്‍ഷായെയും തിരഞ്ഞെടുത്തു. ടൗണ്‍ ടീം ഷറഫിയ്യയുടെ ഫാസിലാണ് ടോപ് സ്‌കോറര്‍.

ജൂനിയര്‍ ഫുട്ബാള്‍ ജേതാക്കളായ അമിഗോസ് ജിദ്ദക്ക് മുസ്തഫ പെരുവള്ളൂര്‍ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സപ്പായ ഖഹ്താനി ടയേഴ്സിനുള്ള ട്രോഫി അബ്രാര്‍ കരുളായി സമ്മാനിച്ചു.
ടൂര്‍ണമെന്റ് ഫിനാന്‍സിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ ചുള്ളിയോട് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ കൂരിപ്പൊയില്‍ നന്ദിയും പറഞ്ഞു. ഫിറോസ് ചെറുകോട്, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂര്‍, സിഎം അഹമദ്, കെസി ശരീഫ്, സമീര്‍ കാളികാവ്, ഫൈസല്‍ മക്കരപ്പറമ്പ്, ഷൗക്കത്ത് പരപ്പനങ്ങാടി, ഷിബു കാളികാവ്, ഉമ്മര്‍ മങ്കട, സൈഫു വാഴയില്‍, മാജിദ് ഫര്‍സാന്‍, ശറഫുദ്ധീന്‍ പാണ്ടിക്കാട്, എംടി ഗഫൂര്‍, മജീദ് ചേറൂര്‍, ജലീഷ് കാളികാവ്, യുഎം ഹുസൈന്‍, കുഞ്ഞാന്‍ പൂക്കാട്ടില്‍, റഷീദ് ഷംസാന്‍, ഗഫൂര്‍ കാളികാവ്, സമീര്‍ വളരാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Content Highlights: sevens organized by oicc jeddah malapuram district committe sukhul gurab fc winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented