.
ജിദ്ദ: സൗദിയില്‍ നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ കെഎംസിസി നേതാവും വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കല്ലന്‍ നാസര്‍ ഹാജിക്ക് സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച പരിപാടി മാറാക്കര ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് ബഷീര്‍ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തില്‍ കിട്ടുന്ന ഒഴിവ് സമയം സാമൂഹ്യ - വിദ്യഭ്യാസ - ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നാസര്‍ ഹാജി മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തില്‍ ലഭിച്ച അനുഭവ സമ്പത്ത് നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ ഹാജിക്ക് ഗുണകരമവുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു.
മാറാക്കര ഗ്ലോബല്‍ കെഎംസിസി ചെയര്‍മാന്‍ ബക്കര്‍ ഹാജി (ദുബായ്), ജനറല്‍ സെക്രട്ടറി അബൂബക്കര്‍ തയ്യില്‍ (ഖത്തര്‍), വര്‍ക്കിംഗ് പ്രസിഡന്റ് ശരീഫ് പുതുവള്ളി (ദുബായ്), ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കുടി (അബുദാബി), സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ നെയ്യത്തൂര്‍, കുഞ്ഞി മുഹമ്മദ് കൊളമ്പന്‍, മുഹമ്മദ് കുട്ടി, മുജീബ് റഹ്‌മാന്‍ നെയ്യത്തൂര്‍, എം.കെ ശിഹാബ്, കെ.ടി മുസ്തഫ തുടങ്ങിയവര്‍ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു.
നാസര്‍ ഹാജി മറുപടി പ്രസംഗം നടത്തി. ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇരു ഹറമുകള്‍ വിട്ട് പോകുന്നതില്‍ വിഷമമുണ്ടെന്നും എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ അലവിക്കുട്ടി മുസ്ലിയാര്‍ പുളിക്കല്‍ പ്രാര്‍ത്ഥനയും ഉപസംഹാര പ്രസംഗവും നടത്തി. ജനറല്‍ സെക്രട്ടറി പി.പി മുസ്തഫ സ്വാഗതവും ട്രഷറര്‍ നാസര്‍ മക്ക നന്ദിയും പറഞ്ഞു.
Content Highlights: SENT OFF


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..