ജിദ്ദ വിമാനത്താവളം |ഫോട്ടോ:Twitter.com/_mwaseem_
ജിദ്ദ: സമയവും മനുഷ്യാധ്വാനവും ലാഭിക്കുവാന്‍ ഉതകുന്ന 'സെല്‍ഫ് സര്‍വീസ് ബാഗേജ്' സംവിധാനം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ല്‍ എ2(എ ടു) ഭാഗത്താണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ലഗേജുകളുടെ തൂക്കം കൃത്യമായി പരിശോധിക്കുവാന്‍ ഉപകരിക്കുന്നതാണ് പുതിയ സംവിധാനം. നിലവില്‍ കൗണ്ടറുകളില്‍ യാത്രക്കാരുടെ ലഗേജുകള്‍ തൂക്കാനും നിര്‍ണ്ണയിക്കാനും എടുക്കുന്ന സമയത്തേക്കാള്‍ വേഗതയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ 'സെല്‍ഫ് സര്‍വീസ് ബാഗേജ്' സഹായകമാകും.
യാത്രക്കാരുടെ ടിക്കറ്റുനോക്കി വിലയിരുത്തിയശേഷം ലഗേജുകളുടെ തൂക്കം ഉറപ്പുവരുത്തി സ്വമേധയാ തന്നെ ലഗേജു നീക്കം നടത്തുവനും ഈ സംവിധാനം അപകരിക്കും. ചെക്കിംഗ് കൗണ്ടറുകളിലുണ്ടാകാറുള്ള ദിര്‍ഘമായ കാത്തിരിപ്പ് ഒഴിവാക്കുവാന്‍ ഇതിലുടെ സാധിക്കും.
ബാഗേജുകളില്‍ പതിക്കുന്ന സ്റ്റിക്കറുകളും സ്വമേധയാ പതിക്കുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അറബി, ഇംഗ്ളീഷ് എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് സേവനം ലഭിക്കുക.
Content Highlights: Self-service system for baggage at Jeddah Airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..