സൗദി ആര്‍.പി.എം റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു


.

റിയാദ്: സൗദി റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ (സൗദി ആര്‍പിഎം) തലസ്ഥാനമായ റിയാദില്‍ അതിന്റെ പ്രത്യേക ആംബുലന്‍സ് സെന്ററും മെഡിക്കല്‍ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് സി എം ഡി ഷംസീര്‍ വയലിലിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സൗദി ആരോഗ്യ മന്ത്രാലയ പ്രതിനിധികളും ഒപ്പം ആര്‍ പി എം- സി ഇ ഒ മേജര്‍ ടോം ലൂയിസ്, ഡെപ്യൂട്ടി സി ഇ ഒ ബനീഷ് അബ്ദുള്ള, ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ റിയാസ് കെ.എം, നിഹാല്‍ കെ. എന്നിവര്‍ സംബന്ധിച്ചു.

ഓണ്‍-സൈറ്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, പ്രീ ഹോസ്പിറ്റല്‍ കെയര്‍ മെഡിവാക്, ഇവന്റുകളിലെ മെഡിക്കല്‍ പരിചരണം, സൗദിയുടെ വിദൂര ദേശങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ എമര്‍ജന്‍സി ട്രാന്‍സ്ഫറുകള്‍ എന്നീ രംഗത്ത് പ്രമുഖരാണ് സൗദി ആര്‍ പി എം.

അടുത്ത വര്‍ഷം പ്രാദേശിക ആരോഗ്യ പരിപാലന മേഖലയില്‍ 50 ആംബുലന്‍സുകള്‍ സജ്ജമാക്കി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനകം തന്നെ കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങളും 24 മണിക്കൂര്‍ പ്രവര്‍ത്തന കമാന്‍ഡ് സെന്ററും (ഒസിസി) ഒപ്പം ഈ വര്‍ഷാവസാനത്തിന് മുമ്പായി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനവും നടക്കും. റിയാദിലെ ആദ്യത്തെ സ്‌പെഷലൈസ്ഡ് ആംബുലന്‍സ് സെന്ററിന്റെയും മെഡിക്കല്‍ പരിശീലന കേന്ദ്രത്തിന്റെയും തുടക്കം രാജ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി ആര്‍ പി എം ഏറ്റെടുത്ത നിരവധി സംരംഭങ്ങളില്‍ ഒന്നാണെന്ന് സിഇഒ മേജര്‍ ടോം ലൂയിസ് പറഞ്ഞു.

എഴുപത് ശതമാനം സ്വദേശിവല്‍ക്കരണമുള്ള ആര്‍ പി എമില്‍ 2023-ല്‍ അടിയന്തര ആംബുലന്‍സ് കൈമാറ്റങ്ങളിലെ വര്‍ദ്ധനവ് നേരിടാനും ദേശീയ അന്തര്‍ദേശീയ പരിപാടികളില്‍ പങ്കാളിത്തവും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആംബുലന്‍സ് സേവനങ്ങളിലൊന്നാണ് സൗദി ആര്‍പിഎം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനി വമ്പിച്ച വളര്‍ച്ച കൈവരിച്ചു, കൂടാതെ സൗദിയിലെ വിവിധ കോര്‍പ്പറേറ്റുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പിന്തുണയോടെ പ്രവര്‍ത്തന ഗുണനിലവാരത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫോര്‍മുല 1 സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ഫോര്‍മുല ഇ, ഡാക്കര്‍ റാലി, സൗദി ടൂര്‍, സൗണ്ട്സ്റ്റോം എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഇവന്റുകളുടെ ഏറ്റവും വിശ്വസനീയമായ മെഡിക്കല്‍ കവറേജ് പങ്കാളികളില്‍ ഒന്നാണ് സൗദി ആര്‍ പി എം.

ഓണ്‍-സൈറ്റ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റിന്റെയും മെഡിക്കല്‍ എമര്‍ജന്‍സി സര്‍വീസുകളുടെയും യുഎഇയിലെ ഏറ്റവും വലിയ ദാതാവാണ് റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ്‌സ് പിജെഎസ്സി. 260-ലധികം സൈറ്റ് ക്ലിനിക്കുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് അബുദാബിയിലെ ഏറ്റവും വലിയ സ്വകാര്യ ആംബുലന്‍സുകളാണുള്ളത്, അടുത്തിടെ അഡ്ക്‌സിന്റെ രണ്ടാം മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Saudi RPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented