ഇഫ്താറിനായി താല്‍ക്കാലിക കൂടാരങ്ങള്‍ സ്ഥാപിക്കാന്‍ അനുമതിയില്ലെന്ന് സൗദി മതകാര്യ വിഭാഗം


By ജാഫറലി പാലക്കോട്

1 min read
Read later
Print
Share

.

ജിദ്ദ: വിശുദ്ദ റമദാന്‍ മാസം അടുത്തതോടെ പള്ളികള്‍ക്കും ആരാധകര്‍ക്കും ആവശ്യമായ തയ്യാറെടുപ്പുകള്‍ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പള്ളിയുടെ മുറ്റത്ത് നോമ്പുതുറ സംഘടിപ്പിക്കുന്നത് അവിടുത്തെ പള്ളി ഇമാമുമാരുടെ ഉത്തരവാദിത്വത്തിലായിരിക്കണം. ഇഫ്താര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയുള്ള വ്യക്തി ഇഫ്താറിന് തൊട്ടുപിന്നാലെ ഈ പ്രദേശം വൃത്തിയാക്കിയതായി ഉറപ്പുവരുത്തണം. നേമ്പുതുറക്കായി ഒരു താല്‍കാലിക ടെന്റുകളൊ മുറികളോ അനുവദനീയമല്ലെന്ന് മന്ത്രാലയം പറഞ്ഞു.

റംസാനില്‍ വിശ്വാസികള്‍ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഇമാമുമാരോട് ആവശ്യപ്പെട്ടു. ആരാധകരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളില്‍ ആവശ്യമുള്ള സമയത്തെല്ലാം ഇമാമുമാരുടെ സാധിധ്യം ഉണ്ടായിരിക്കണം.

നിര്‍ദ്ദിഷ്ട ഇമാമുമാരുടെ അഭാവത്തില്‍ മറ്റൊരാളെ പകക്കാരാനായി നിയമിക്കുന്നത് മന്ത്രാലയത്തിന്റെ അതത് ശാഖയുടെ അനുമതിയോടെയായിരിക്കണം. എന്നിരുന്നാലും ചുമതലയുള്ള ഇമാമുമാര്‍ക്കായിരിക്കും പുര്‍ണ്ണ ഉത്തരവാദിത്വം.
കൂടാതെ, ഉമ്മുല്‍ ഖുറ കലണ്ടറിനനുസരിച്ചായിരിക്കണം പ്രാര്‍ത്ഥന സമയങ്ങളും തീയതികളും പാലിക്കോണ്ടത്. റംസാനിലെ രാത്രികാല പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് സംഘടിപ്പിക്കുവാനും ഇമാമുമാര്‍ക്ക് നിര്‍ശേം നല്‍കി. തറാവീഹ് പ്രാര്‍ത്ഥനയിലെ കുനൂത്ത് പ്രവാചക ചര്യ അനുസരിച്ച് നടത്തണം. വിശ്വാസികളെ പ്രയാസപ്പെടുത്തും വിധം ദീര്‍ഘനേര പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണം. പള്ളികളില്‍ അവശ്യമായ വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ധങ്ങള്‍ ഉറപ്പുവരുത്തണം.

പള്ളികളിലെ ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള പദ്ദതികള്‍ക്കായി ഇഫ്താര്‍ സമയത്തും മറ്റും സംഭാവന ശേഖരിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പള്ളി പരിപാലനത്തിനു ചുമതലപ്പെട്ടവര്‍ തങ്ങളുടെ ജോലി കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പള്ളിയല്‍വരുമ്പോള്‍ ചെറിയ കുട്ടികളെ പ്രാര്‍ത്ഥനയ്ക്കായി കൂടെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണം. അത് ആശയക്കുഴപ്പത്തിന് കാരണമാകുകയും ശ്രദ്ധയും ഭക്തിയും നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞു. പവിത്രമായ റംസാന്‍ മാസം ആരാധകരുടെ സേവനത്തിനായി മന്ത്രാലയം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ആളുകള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.

Content Highlights: Saudi Religious Affairs Department said it is not allowed to set up temporary tents for Ifthar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented