.
റിയാദ്: യു.കെ, ടുണീഷ്യ, കുവൈറ്റ്, ബംഗ്ളാദേശ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉംറ വിസ ഓണ്‍ലൈനായി ലഭിക്കുന്നതിന് 'വിരലടയാളം' രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് തുടക്കം കുറിച്ചതായി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ഉംറ നിര്‍വ്വഹിക്കാന്‍ വരുന്നവരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ഉംറ വിസ ലഭ്യമാകുന്നതിന് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 'സൗദി വിസ ബയോ അപേക്ഷ' ഡൗണ്‍ലോഡ് ചെയ്യണം, തുടര്‍ന്ന് ഏത് തരം വിസയെന്ന് തെരഞ്ഞെടുക്കുകയും വേണം. തിരിച്ചറിയല്‍ സ്ഥിരീകരിക്കാന്‍ അപേക്ഷകര്‍ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യണം. തുടര്‍ന്ന് അപേക്ഷകന് പാസ്പോര്‍ട്ടിലെ വ്യക്തിഗത ചിത്രവുമായി പൊരുത്തപ്പെടുത്തുന്നതിന് ക്യാമറ വഴി ഒരു പൂര്‍ണ്ണ മുഖചിത്രം എടുക്കുകയും വേണം. ഒടുവില്‍ ക്യാമറ വഴി 10 വിരലടയാളങ്ങള്‍ ഇലക്ട്രോണിക് ആയി സ്കാന്‍ ചെയ്യേണ്ടതുമുണ്ട്.
Content Highlights: saudi ministry offers online visa for religious tourist
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..