Photo: Pravasi mail
റിയാദ്: ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഔദ്യോഗിക വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലെന്ന് അറിയിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്). ജവാസാത്തില്‍ നിന്നാണെന്ന വ്യാജേന ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.
തങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകള്‍, വ്യാജവും സംശയാസ്പദവുമായ അക്കൗണ്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനെതിരേ ജവാസാത്ത് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാസ്പോര്‍ട്ട് വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പ്രയോജനം ലഭിക്കുവാനും വിവരങ്ങള്‍ അറിയുവാനും ആഗ്രഹിക്കുന്നവര്‍ ജവാസാത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കണമെന്ന് ജവാസാത്ത് അറിയിച്ചു.
ജവാസാത്തിന്റെ ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയ്ക്കായി '@AljawazatKSA' എന്ന ഏകീകൃത അക്കൗണ്ടാണുള്ളത് എന്ന് ജവാസാത്ത് വിശദീകരിച്ചു.
ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമാറ് അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുവാനായുള്ള ട്വിറ്ററിലെ രണ്ടാമത്തെ ഔദ്യോഗിക അക്കൗണ്ട് @CareAljawazat എന്നതാണെന്നും ജവാസാത്ത് കൂട്ടിച്ചേര്‍ത്തു.
ജവാസാത്തിന്റെ ഔദ്യോഗിക ഇമെയില്‍ 992@gdp.gov.sa എന്നതും വെബ്സൈറ്റ് www.gdp.gov.sa എന്നതുമാണ്.
Content Highlights: Saudi Jawazat informed that there is no official WhatsApp account and should not be scammed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..