പ്രതീകാത്മകചിത്രം
ജിദ്ദ: ഉമ്മുല്‍ ഖുറ കലണ്ടറനുസരിച്ച് പെരുന്നാള്‍ ദിവസം പ്രഭാതത്തില്‍, സൂര്യോദയത്തിന്റെ 15 മിനിറ്റ് കഴിഞ്ഞ് ഈദുല്‍ ഫിത്തര്‍ നമസ്‌കാരം നടത്തണമെന്ന് സൗദി ഇസ്ലാമിക കാര്യ, കോള്‍, ഗൈഡന്‍സ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ശൈഖ് രാജ്യത്തുടനീളമുള്ള ഇസ്ലാമിക കാര്യ മന്ത്രാലയ ശാഖകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.
പട്ടണങ്ങളിലും ഗ്രാമ കേന്ദ്രങ്ങളിലും സാധാരണ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കായുള്ള വലിയ പള്ളികള്‍ക്ക് പുറമേ, ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരം നടത്താവുന്നതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ വിശാലമായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം ശാഖകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞു.
ഈദു ഗാഹുകള്‍ പോലെയുള്ള തുറന്ന പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പള്ളികളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദ്ദേശം മന്ത്രാലയം മുന്നോട്ട്വെച്ചിട്ടുണ്ട്. ശുചീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായതൊക്കെ ചെയ്യണം. ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥന എളുപ്പത്തിലും സുഖത്തിലും നടത്തുവാനുള്ള സൗകര്യങ്ങള്‍ കൃത്യ സമയത്തുതന്നെ പൂര്‍ത്തിയാക്കണമെന്ന് സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മന്ത്രാലയ ശാഖകളോട് അല്‍-ഷൈഖ് അഭ്യര്‍ത്ഥിച്ചു.
Content Highlights: Saudi Islamic Affairs Minister has issued instructions related to Eid prayers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..