.
ജിദ്ദ: തിങ്കള്‍ മുതല്‍ അടുത്ത വെള്ളി വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സാധ്യത. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് പൊടിനിറഞ്ഞ ഉപരിതല കാറ്റ്, തീരപ്രദേശങ്ങളില്‍ ഉയരുന്ന തിരമാലകള്‍, നേരിയ മഴ, മഞ്ഞുവീഴ്ച, താപനിലയിലെ ഇടിവ് എന്നിവക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്.
ഈ ദിവസങ്ങളില്‍ പൊടിപടലത്തോടൊപ്പമുള്ള ഉപരിതല കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററിലധികം എത്തുമെന്ന് കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍, അല്‍-ഖസീം, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിലും റിയാദിന്റെയും മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങളിലും കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ദൂരക്കാഴ്ചാ കുറവും പൊടിക്കാറ്റ് മൂലം ഉണ്ടായേക്കും. ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച, കുറഞ്ഞ താപനില, ആലിപ്പഴ വര്‍ഷം എന്നിവ ബുധനാഴ്ച വരെ ഇണ്ടായേക്കും.
Content Highlights: saudi climate change
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..