പ്രതീകാത്മക ചിത്രം | Photo: AP
റിയാദ്: തിങ്കളാഴ്ച രാത്രി തുര്‍ക്കിയില്‍ 6.4 തീവ്രതയില്‍ രേഖപ്പെടുത്തിയ തുടര്‍ ഭൂചലനം സൗദി അറേബ്യയെ ബാധിച്ചിട്ടില്ലെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേയുടെ (എസ്.ജി.എസ്.) ഔദ്യോഗിക വക്താവ് താരിഖ് അബ അല്‍- ഖൈല്‍ സ്ഥിരീകരിച്ചു. ഭൂകമ്പ സ്ഥലവും രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയും തമ്മിലുള്ള അകലം കാരണം അടുത്തിടെയുണ്ടായ ഭൂകമ്പം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് അബ അല്‍-ഖൈല്‍ പറഞ്ഞു.
പ്രധാന ഭൂകമ്പത്തെത്തുടര്‍ന്ന് സാധാരണയായി തുടര്‍ചലനങ്ങളും ഉണ്ടാകാറുണ്ട്. ഇത് ചെറിയ തീവ്രതയോടെയായിരിക്കുമെന്ന് അബ അല്‍-ഖൈല്‍ പറഞ്ഞു. എന്നാല്‍ ഇത് സൗദി അറേബ്യയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വന്‍ നിരവധി നാശം വിതച്ച വലിയ ഭൂകമ്പത്തിന് ആഴ്ചക്കുശേഷം തിങ്കളാഴ്ചയാണ് തെക്കന്‍ തുര്‍ക്കിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
Content Highlights: Saudi Arabia was not affected by Turkey's recent earthquake: SGS
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..