മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചിനുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'സഫാമക്ക- കേളി മെഗാ ക്രിക്കറ്റ് 2022' ടൂര്‍ണമെന്റില്‍ സെമി- ഫൈനല്‍ മത്സരങ്ങള്‍ അടുത്ത രണ്ട് ആഴ്ചകളില്‍ അരങ്ങേറും.
രണ്ടു മാസത്തോളമായി നടക്കുന്ന കേളിയുടെ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍, റിയാദിലെ 24 പ്രമുഖ ടീമുകള്‍ മാറ്റുരച്ച പ്രാഥമിക ലീഗ് മത്സരങ്ങളും, സൂപ്പര്‍ 16 മത്സരങ്ങളും, ക്വാര്‍ട്ടര്‍ മത്സരങ്ങളും കഴിഞ്ഞ വാരത്തോടെ അവസാനിച്ചു. ഏഴാം വാരത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പാരമൗണ്ട്- ഡെസേര്‍ട്ട് ഹീറോസിനെ ഏഴ് വിക്കറ്റിനും, ആഷസ്- യുവധാര അസീസിയയെ 18 റണ്‍സിനും, മാസ്റ്റര്‍ റിയാദ്- സില്‍വര്‍ സ്റ്റാര്‍ റിയാദിനെ എട്ടു വിക്കറ്റിനും, അല്‍ ഉഫുക് - കേരള വിസാര്‍ഡ്‌സിനെ ആറ് വിക്കറ്റിനും പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു.
ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായി ഷംസു (മാസ്റ്റേഴ്‌സ്), മിഥുന്‍ (ടീം പാരാമൗണ്ട്), ഫഹദ് മുഹമ്മദ് (ആഷസ്), വിമല്‍ (അല്‍ ഉഫുക്) എന്നിവരെ തിരഞ്ഞെടുത്തു. മഹേഷ്, അജു, അനു, ഷമീര്‍, ചാക്കോ, ജയണ്ണ, റെയ്ഗന്‍, ഷാബി അബ്ദുല്‍സലാം, എന്നിവര്‍ അമ്പയര്‍മാരായി കളികള്‍ നിയന്ത്രിച്ചു.
സെമി ഫൈനല്‍ മത്സരങ്ങളില്‍ ടീം പാരാമൗണ്ട്- അല്‍ ഉഫുക്മായും, ആഷസ്- മാസ്റ്റേഴ്‌സുമായും മാറ്റുരക്കും. ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടന്‍ ആന്‍ഡ് അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂക്കേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റ് ഡിസംബര്‍ 23-ന് അവസാനിക്കും. സുലൈ എം.സി.എ. ഗ്രൗണ്ടില്‍ ഡിസംബര്‍ 16-ന് സെമി ഫൈനല്‍ മത്സരങ്ങളും 23-ന് ഫൈനല്‍ മത്സരവും, ഫൈനല്‍ മത്സരത്തിനു ശേഷം സമാപന ചടങ്ങുകളും നടക്കുമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അറിയിച്ചു.
Content Highlights: saudi arabia riyadh safa mecca keli mega cricket final semi final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..