.
ജിദ്ദ: സംഘര്‍ഷ മേഖലയിലേക്ക് വീഴാന്‍ അറബ് മേഖലയെ അനുവദിക്കില്ലെന്ന് ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സമാധാനത്തോടെ മുന്നോട്ട് പോവുകയാണെന്ന് കിഴക്കും പടിഞ്ഞാറുമുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഞങ്ങളുടെ പ്രദേശം സംഘര്‍ഷത്തിന്റെ മേഖലയായി മാറാന്‍ അനുവദിക്കില്ലെന്നും മുപ്പത്തി രണ്ടാമത് അറബ് ലീഗ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കിരീടാവകാശി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ജിദ്ദയില്‍ വെച്ചാണ് 22 അംഗ രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടി സൗദിയിലെ ജിദ്ദയില്‍ തുടങ്ങിയത്.
അറബ് രാജ്യങ്ങള്‍ക്ക് ആവശ്യമായ സാംസ്‌കാരിക കഴിവുകളുണ്ട്. മാനുഷികവും പ്രകൃതിദത്തവുമായ വിഭവങ്ങളും ഒരു പ്രമുഖ സ്ഥാനം ഏറ്റെടുക്കാനും എല്ലാ മേഖലകളിലും അഭിവൃദ്ധി കൈവരിക്കാനും കഴിയുന്നുണ്ടെന്നും മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സാന്നിധ്യത്തെ മുഹമ്മദ് രാജകുമാരന്‍ സ്വാഗതം ചെയ്തു. സിറിയയെ അറബ് ഉച്ചകോടിയിലേക്ക് തിരികെവരാന്‍ അനുവദിക്കാനുള്ള അറബ് ലീഗിന്റെ തീരുമാനം രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു.
12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉക്രേനിയന്‍ പ്രസിഡന്റ് ഉച്ചകോടിയിലെ വിശിഷ്ടാതിഥിയാണ്. പലസ്തീന്‍ ജനതയുടെ സ്വതന്ത്രവും പരമാധികാരമുള്ള രാഷ്ട്രവും സൗദി അറേബ്യ പിന്തുണക്കുന്നതായും മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു.
അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ്, സുഡാനിലെ അസ്ഥിരമായ സാഹചര്യം, പലസ്തീന്‍ വിഷയങ്ങള്‍ എന്നിവയാണ് ഏകദിന അറബ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ തവണ അള്‍ജീരിയ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനുശേഷമാണ് സൗദി അറേബ്യയില്‍ അറബ് ഉച്ചകോടി നടക്കുന്നത്.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..