മക്ക മേഖലയിലെ പള്ളികളില്‍ ഗ്ലാസുകള്‍ക്കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ സ്ഥാപിച്ചുതുടങ്ങി


ജാഫറലി പാലക്കോട്

.

മക്ക: മക്ക പ്രവിശ്യയുടെ പരിധിയില്‍പ്പെട്ട ജിദ്ദയിലെയും മക്കയിലെയും അടക്കമുള്ള ആരാധനാലയങ്ങളില്‍ ഗ്ലാസ് കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്ന ജോലിക്ക് തുടക്കംകുറിച്ചു. മക്ക അല്‍ മുകര്‍റമ മേഖലയിലെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ശാഖയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഗവര്‍ണറേറ്റ് മേഖലയിലെ നിരവധി പള്ളികള്‍ക്ക് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ സ്ഥാപിക്കുന്നുണ്ട്.

ആദ്യഘട്ടമെന്ന നിലയില്‍ 100 പള്ളികളിലാണ് പാര്‍ട്ടീഷന്‍ ഗ്ലാസുകള്‍ സ്ഥാപിക്കുന്നത്. മൊത്തം 18950 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് 100 പള്ളികളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്.

ഗ്ലാസുകൊണ്ടുള്ള സുരക്ഷാ ഷീറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ പള്ളികളില്‍ സ്ഥാപിച്ച എയര്‍കണ്ടീഷനുകളുടെ തണുപ്പ് അനാവശ്യമായി പുറത്തേക്കൊഴുകിപ്പോകുന്നത് തടയാനാകും. അതിലൂടെ വൈദ്യുതോര്‍ജത്തിന്റെ ഉപഭോഗം കുറക്കുകയും പള്ളികളിലെ എയര്‍ കണ്ടിഷനിങ് യൂണിറ്റുകളടക്കമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാതും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ദൈവ ഭവനങ്ങള്‍ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിശ്വാസികള്‍ക്ക് നല്ല സാഹചര്യത്തില്‍ ആരാധന നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന നിലവാരവും സവിശേഷതകളും നല്‍കാനുള്ള മന്ത്രാലയത്തിന്റെ ദൗത്യത്തിന് അടിവരയിടുന്നതാണ് പദ്ധതി.

Content Highlights: saudi arabia news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


Remya Suresh, Aswanth Kok , Vellaripattanam Press meet, Akhil Marar facebook post

1 min

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ല- രമ്യ

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented