ഫോട്ടോ അബ്ദുൽ കരീം പെരുമുഖം
ദമാം: ഇക്കഴിഞ്ഞ ജനുവരി 31-ന് ഖത്തീഫില്‍ നിര്യാതനായ രാമനാട്ടുകര പെരുമുഖം ശാഖാ യൂത്ത്‌ലീഗ് മുന്‍ പ്രസിഡന്റും യാമ്പു കെഎംസിസി, എസ് ഐ സി പ്രവര്‍ത്തകനുമായിരുന്ന പെരുമുഖം എണ്ണക്കാട് പള്ളിക്ക് സമീപം പഴന്തല അബ്ദുല്‍ കരീ( 55) മിന്റെ ജനാസ ദമ്മാമിലെ ഫൈസലിയ്യ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
എബിവി റോക്ക് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ അബ്ദുല്‍ കരീം കഴിഞ്ഞ ഇരുപത് വര്‍ഷമായി യാമ്പുവിലും ജൂബൈലിലും ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെങ്കിലും ഹൃദയാഘാതം മൂലം മരിച്ചു. നല്ലളം സ്വദേശിനി നജ്മ യാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അനസ്, മുഹ്‌സിന്‍, ഷാനിബ. ജാമാതാവ്: മുഹമ്മദ് സഫ്വാന്‍ ആക്കോട്
മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെഎംസിസി ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി ശരീഫ്, ജനറല്‍ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അമീന്‍ കളിയിക്കാവിള, കണ്‍വീനര്‍ അസീസ് കാരാട്, പ്രവിശ്യ കമ്മിറ്റി സെക്രട്ടറി ടി.ടി.എ കരീം വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രവിശ്യ കെഎംസിസി നേതാക്കളായ സിദ്ധീഖ് പാണ്ടികശാല, റഹ്‌മാന്‍ കാരയാട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, ഒപി ഹബീബ് ബാലുശ്ശേരി, കiരീം ജോലിചെയ്തിരുന്ന കമ്പനി അധികൃതര്‍, സഹപ്രവര്‍ത്തകര്‍, ബേപ്പൂര്‍ മണ്ഡലം കെഎംസിസി നേതാക്കളായ ഫൈസല്‍ കരുവന്‍തിരുത്തി, സലീം പെരുമുഖം, സമദ് പെരുമുഖം, ഖത്തീഫ് കെഎംസിസി നേതാക്കളായ ഉസ്മാന്‍ കെഎം, ഷുക്കൂര്‍ മമ്പാട്, നൗഷാദ് പട്ടാമ്പി, സിസി മുനീര്‍ തുടങ്ങിയവര്‍ ഖബറടക്ക ചടങ്ങുകളില്‍ സംബന്ധിച്ചു.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..