റിയാദ് സീസണ്‍ 2022- ആദ്യ ആഴ്ചയിലെ സന്ദര്‍ശകര്‍ പത്ത് ലക്ഷം


റിയാദ് സീസൺ 2022

റിയാദ്: റിയാദ് സീസണ്‍ 2022-ന്റെ ആദ്യ ആഴ്ചയില്‍ തന്നെ പത്ത് ലക്ഷം സന്ദര്‍ശകരെത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍-ഷൈഖ് വ്യക്തമാക്കി.

'ബിയോണ്ട് ഇമാജിനേഷന്‍' എന്ന പ്രമേയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പ്, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്. സന്ദര്‍ശകര്‍ സീസണിലെ മിന്നുന്ന പ്രദര്‍ശനങ്ങളും പ്രകടനങ്ങളും ആവേശകരവും വൈവിധ്യവുമാര്‍ന്ന വിനോദ പരിപാടികളും ആസ്വദിച്ചു. ലോകം സന്ദര്‍ശകരുടെ അരികിലെത്തിച്ച അനുഭവമായിരുന്നു സീസണിലെ ഓരോ കാഴ്ചയും.

ഗെയിമുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, പാര്‍ട്ടികള്‍, നാടകങ്ങള്‍ തുടങ്ങി വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പുറമെ വിവിധതരം മറ്റ് വിരോദ കാഴ്ചകളും സീസണില്‍ ഒരുക്കിയിട്ടുണ്ട്.

സസ്പെന്‍സിന്റെയും ആധുനികതയുടെയും സവിശേഷമായ സംഗമങ്ങള്‍ പ്രധാനം ചെയ്യുന്നതാണ് റിയാദ് സീസണിന്റെ സവിശേഷത. വിനോദ മേഖലയിലെ വ്യവസായത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യതലസ്ഥാനം മാറ്റുന്നതിനും റിയാദ് സീസന്‍ സംഭാവന അര്‍പ്പിക്കും.

Content Highlights: saudi arabia news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented