ഇസ്പാഫ് 'പാരന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍' വിതരണം ചെയ്തു


ഇസ്പാഫ് 'പാരന്റ്സ് എക്സലെൻസ് അവാർഡുകൾ' വിതരണം ചെയ്തു

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം ജിദ്ദ ( ഇസ്പാഫ് ) മാതാപിതാക്കള്‍ക്കുള്ള 'പാരന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡുകള്‍' വിതരണം ചെയ്തു. 2022 മെയ്, ജൂണ്‍ മാസങ്ങളിലായി നടന്ന പത്ത്, പന്ത്രണ്ട് ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കാണ് പുരസ്‌കാരം.

പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുളള വിവിധ സ്ട്രീമുളിലുള്ള ആദ്യ മൂന്ന് സ്ഥാനക്കാരുടെയും (15 പേര്‍ ) പത്താം ക്ലാസ് പരീക്ഷയില്‍ 95% അതിനു മുകളില്‍ മാര്‍ക്ക് നേടിയ 18 കുട്ടികളുടെയും മാതാപിതാക്കളെ ആദരിച്ചു. എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ ഇസ്പാഫ് പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു.

മാതാപിതാക്കളെ അനുസരിക്കാനും അവരുടെ പ്രയത്‌നം എന്നും വിലമതിക്കാനും, മാതാപിതാക്കള്‍ ആയിരുന്നു നിങ്ങളുടെ കരുത്ത് എന്നും, അവരാണ് നിങ്ങളുടെ കൂടെ എന്നും ഉണ്ടായിരുന്നത് എന്നും ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചുകൊണ്ട് ഡോക്ടര്‍. അലി മുഹമ്മദലി കുട്ടികളെ ഓര്‍മിപ്പിച്ചു. നിങ്ങളുടെ ഭാവി വിദ്യാഭ്യാസം നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്നതാവണമെന്നും അത് വളരെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ മിസ് ഫറാഹ് അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് കുട്ടികളെ ഓര്‍മിപ്പിച്ചു.

പന്ത്രണ്ടാം ക്ലാസ്സില്‍ നാല് സ്ട്രീമുകളില്‍ ആയി 15 കുട്ടികളുടെ രക്ഷിതാക്കള്‍ അവാര്‍ഡിന് അര്‍ഹരായി. സയന്‍സ് സ്ട്രീമില്‍ അനഉം നൈല ഇര്‍ഫാന്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയപ്പോള്‍ രണ്ടാസ്ഥാനത്തിനും മൂന്നാംസ്ഥാനത്തിനും രണ്ടുവീതം കുട്ടികള്‍ അര്‍ഹരായി. കൊമേഴ്സ് സ്ട്രീം ഗേള്‍സില്‍ സദാഫ് ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും രണ്ടും മൂന്നും സ്ഥാനത്തിന് ഓരോകുട്ടികള്‍ വീതം അര്‍ഹരായി. ഹ്യൂമാനിറ്റീസ് ഗേള്‍സ് വിഭാഗത്തില്‍ ആവന്തിക അജയ്മേനോന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തിന് ഓരോകുട്ടികള്‍ വീതം അര്‍ഹരായി. കൊമേഴ്സ് ബോയ്‌സ് വിഭാഗത്തില്‍ സാദ് ഖലീല്‍, റയാന്‍ സബാഗിര്‍ ഹുസ്സൈന്‍ എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. രണ്ടും മൂന്നും സ്ഥാനത്തിന് ഓരോകുട്ടികള്‍ വീതം അര്‍ഹരായി.

പത്താം ക്ലാസ് പരീക്ഷയില്‍ 95% അതിനു മുകളില്‍ മാര്‍ക്ക് ലഭിച്ച 18 കുട്ടികളുടെ രക്ഷിതാക്കള്‍ അവാര്‍ഡിന് അര്‍ഹരായി. 98.4% മാര്‍ക്ക് നേടി യെശഫീന്‍ ഫാത്തിമ ഒന്നാം സ്ഥാനം നേടി. 97.4% മാര്‍ക്ക് നേടി സുഹ നൗഫല്‍ പുതിയവീട്ടില്‍ രണ്ടാം സ്ഥാനവും 97% മാര്‍ക്ക് നേടി ദനുശ്രി സുബ്രമണ്യന്‍ മൂന്നാസ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷം തുടങ്ങിയ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് കാണിച്ച, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഉള്ള അവാര്‍ഡിന് ഈ വര്ഷം 85% അതിനു മുകളിലും മാര്‍ക്ക് നേടുകയും അതോടൊപ്പം സ്‌പോര്‍ട്‌സ് ആര്‍ട്‌സ് മേഖലയില്‍ കഴിവ് തെളിയിക്കുകയും ചെയ്ത 19 കുട്ടികളുടെ മാതാപിതാക്കള്‍ അര്‍ഹരായി. കൂടാതെ ഇസ്പാഫ് ഭാരവാഹികളുടെ മക്കളില്‍ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് വിജയിച്ച കുട്ടികള്‍കളുടെ രക്ഷിതാക്കള്‍ക്ക് 'ഔട്ട്സ്റ്റാന്‍ഡിങ്' അവാര്‍ഡ് നല്‍കി ആദരിച്ചു.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാനേജ്മന്റ് കമ്മിറ്റി മെമ്പര്‍ ഡോക്ടര്‍. സമീര്‍ അത്തര്‍, സലിം മുല്ല വീട്ടില്‍, റബീഹ് പുളിക്കല്‍, സക്കീര്‍ ഹുസ്സൈന്‍ ഇസ്പാഫ് ഉപദേശകര്‍ എഞ്ചിനീയര്‍ മുഹമ്മദ് ബൈജു, നാസര്‍ ചാവക്കാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൂടാതെ ഇസ്പാഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളും അവാര്‍ഡ് വിസ്തരണത്തില്‍ പങ്കുചേര്‍ന്നു.

പ്രോഗ്രാം കണ്‍വീനര്‍മാരായ ശിഹാബ് പി സി, അന്‍വര്‍ ഷജ, ബുഷൈര്‍, നജീബ് വെഞ്ഞാറമൂട് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പരിപാടിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായി. ഡോക്ടര്‍. അബ്ദുള്ളാഹ്, കുമാരി ആന്‍ഡ്രിയ ലിസ എന്നിവര്‍ പ്രോഗ്രാം അവതാരകരായിരുന്നു. അലീഫ ബൈജു, ഫെല്ല ഫാത്തിമ എന്നിവര്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. അന്‍വര്‍ ഷജ നന്ദി പ്രകാശിപ്പിച്ചു.

Content Highlights: saudi arabia news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented