ഹൂറൂബ് തൊഴിലാളികള്‍ക്ക് വിസാമാറ്റത്തിനു അവസരം


തൊഴിലുടമയില്‍നിന്നും 'ചാടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്ത'വര്‍ക്ക് പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാമാറ്റത്തിനു അവസരം

.

റിയാദ്: തൊഴിലുടമയില്‍നിന്നും 'ചാടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്ത'വര്‍ക്ക് പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാമാറ്റത്തിനു അവസരം. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധമായി അറിയിച്ചത്. ഹൂറൂബിലകപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതാണ് അധികൃതരുടെ പ്രഖ്യാപനം.

ഹൂറൂബ്, അഥവാ തൊഴിലുടമയില്‍നിന്നും ചാടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്ത തൊഴിലാളികള്‍ക്ക് പുതിയ സ്പോണ്‍സറിലേക്ക് വിസാമാറ്റത്തിനു അവസരം നല്‍കുന്ന വിവരമാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇങ്ങിനെ ഹറുബിലുള്ള വിദേശ തൊഴിലാളിക്കു ഇഖാമ പുതുക്കാനോ സ്പോണ്‍സര്‍ഷിപ്പ് മാറാനോ നേരത്തെ കഴിഞ്ഞിരുന്നില്ല. അത്തരത്തിലുള്ള തൊഴിലാളികള്‍ക്ക് പ്രയോജനമാകുന്നതാണ് മന്ത്രാലത്തിന്റെ പുതിയ പ്രഖ്യാപനം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.



ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം നല്‍കും. എന്നാല്‍ ഇഖാമ പുതുക്കാത്ത കാലയളവിലെ ലെവി കുടിശ്ശിക പുതിയ തൊഴിലുടമ അടക്കണം. 15 ദിവസത്തിനകം സ്പോണ്‍സര്‍ഷിപ്പ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഹുറൂബ് നീക്കംചെയ്യപ്പെടില്ല.

ഇതിനായി ഹൂറുബിലുള്ള തൊഴിലാളി പുതിയ സ്പോണ്‍സറെ കണ്ടെത്തണം. ഖിവ യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പഴയ സ്പോണ്‍സറില്‍നിന്നും ആദ്യമായി വിസ മാറ്റുന്നവരാണെങ്കില്‍ 2000 റിയാല്‍, രണ്ടാം തവണയാണെങ്കില്‍ 4000 റിയാല്‍ എന്നിങ്ങനെയാണ് ഗവണ്‍മെന്റില്‍ അടക്കേണ്ട ഫീസ്.

Content Highlights: saudi arabia news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented