പ്രതീകാത്മക ചിത്രം
ജിദ്ദ: ഗുണനിലവാരമില്ലാത്ത തേന്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 10 ദശലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്ന് സൗദി നിയമവിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കി. മായം കലര്‍ന്ന തേന്‍ പ്രകൃതിദത്ത ഉല്‍പ്പന്നമായി പ്രചരിപ്പിക്കുന്നത് ഒരുതരം ഭക്ഷ്യ വഞ്ചനയാണെന്ന് നിയമോപദേശകനായ ഫൈസല്‍ അല്‍ മെയ്മുനി പറഞ്ഞു. നിയമലംഘകര്‍ക്ക് 10 വര്‍ഷം തടവും 10 ദശലക്ഷം റിയാല്‍ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍ ഇഖ്ബാരിയക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വ്യാപാരത്തിനെതിരെ കഴിഞ്ഞയാഴ്ച സൗദി പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് 10 വര്‍ഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാല്‍ പിഴയും ഈടാക്കാവുന്ന ശിക്ഷയാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതോടൊപ്പം ഏതെങ്കിലും ഭക്ഷ്യവ്യാപാരത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഉയര്‍ന്ന നിലവാരമുള്ള തേന്‍ ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തമായ സൗദി അറേബ്യ, പ്രതിവര്‍ഷം 5,000 ടണ്ണിലധികം തേന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
അനുവദനീയമല്ലാത്ത വസ്തുക്കള്‍ ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുക, ലേബലുകളില്‍ യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നിവ മായംചേര്‍ത്ത വിഭാഗമായി പരിഗണിക്കപ്പെടും. പോഷക മൂല്യം കുറയ്ക്കുക, തൂക്കം കുറക്കുക, കാലഹരണപ്പെട്ട തീയതിയിലുള്ള വില്‍പ്പന, പന്നിയിറച്ചി, പന്നിക്കൊഴുപ്പ്, മദ്യം, മറ്റ് ഹലാല്‍ അല്ലാത്ത ഭക്ഷണം എന്നിവയ്ക്കും പിഴ ഈടാക്കും.
Content Highlights: saudi arabia jeddah poor quality honey punishment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..