എ.കെ. നാസർ മാസ്റ്റർക്ക് കെ.എം.സി.സിയുടെ സ്വീകരണം
ദമ്മാം: സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമവും പുതുതലമുറയുടെ ക്രിയാശേഷിയെ സമൂഹത്തിന് ഉപകാരപെടുത്താനുള്ള പദ്ധതികളുമായിരിക്കണം നാടിന്റെ വികസന അജന്‍ഡയില്‍ പ്രാമുഖ്യമുണ്ടാകേണ്ടതെന്ന് മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് എ.കെ. നാസര്‍ മാസ്റ്റര്‍. ഹ്രസ്വ സന്ദര്‍ശനത്തിന് ദമ്മാമിലെത്തിയ അദ്ദേഹം ദമ്മാം പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി. ഒരുക്കിയ സ്വീകരണ വേദിയില്‍ സംസാരിക്കുകയായിരുന്നു.
നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനമടക്കമുള്ള സേവനങ്ങള്‍ കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി. മണ്ഡലം പ്രസിഡന്റ് റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ച യോഗം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി. നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക്ക് മക്ബൂല്‍, സിദ്ധീഖ് പാണ്ടികശാല, സിറാജ് ആലുവ, ജൗഹര്‍ കുനിയില്‍, ഹമീദ് വടകര, ഇക്ബാല്‍ ആനമങ്ങാട്, നസീര്‍ ബാബു കട്ടുപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് അനീസ് താഴെക്കോട് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അക്ബര്‍ കട്ടുപ്പാറ സ്വാഗതവും മുഹമ്മദലി ഓടമല നന്ദിയും പറഞ്ഞു.
Content Highlights: saudi arabia dammam muslim league perinthalmanna mk nasar master kmcc perinthalmanna
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..