സൗദി അറേബ്യയില്‍ ആദ്യമായി ഒമിക്രോണ്‍ എക്സ്ബിബി വകഭേദം സ്ഥിരീകരിച്ചു


Representative Image | Photo: Gettyimages.in

റിയാദ്: സൗദിയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്‍ ഒമിക്രോണിന്റെ എക്സ്ബിബി വകഭേദം കണ്ടെത്തിയതായി സൗദി അറേബ്യയുടെ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വെഖയ) അറിയിച്ചു. 75 ശതമാനത്തിലധികം സാമ്പിളുകളിലും ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയുടെ ഉപ-വകഭേദങ്ങള്‍ പ്രബലമാണെന്നാണ് ഫലം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയില്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. അണുബാധ സ്ഥിരീകരിച്ച കേസുകളില്‍ ഇന്‍ഫ്ളുവന്‍സ സ്ട്രെയിനുകള്‍ തിരിച്ചറിയുന്നത് നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും വെഖയ സ്ഥിരീകരിച്ചു.



ശൈത്യകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് -19 കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണല്‍ ഇന്‍ഫ്ളുവന്‍സ കേസുകളും സജീവമാകുന്നുണ്ടെന്നും അതോറിറ്റി സ്ഥിരീകരിച്ചു. വരുംദിവസങ്ങളില്‍ അണുബാധയുടെ കേസുകള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും, പ്രത്യേകിച്ച് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ആവര്‍ത്തിച്ചു,

എല്ലാവരും കോവിഡ് -19 വാക്സിന്‍, ബൂസ്റ്റര്‍ ഡോസുകള്‍, അതുപോലെ ഇന്‍ഫ്ലുവന്‍സ വാക്സിന്റെ സീസണല്‍ ഡോസ് എന്നിവ പൂര്‍ത്തിയാക്കണം. പ്രത്യേകിച്ച് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയുള്ളവരും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും. തുടര്‍ച്ചയായി കൈ കഴുകുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍ കഴിയുക, മറ്റുള്ളവരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങി ശ്വാസകോശ സംബന്തമായ അണുബാധയ്ക്കെതിരായ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും വെഖയ ഊന്നിപറഞ്ഞു.

Content Highlights: saudi arabia covid-19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented