.
ജിദ്ദ: സൗദിയും ഇന്ത്യയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യയുടെ ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കുവേണ്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് അധികൃതരുമായി കരാറില്‍ ഒപ്പുവെച്ചത്.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ ഡോമില്‍ നടക്കുന്ന എക്സിബിഷനില്‍ വെച്ചാണ് ഹജജ് കരാര്‍ ഒപ്പിട്ടത്. ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങളും കരാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാര്‍ അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക. ഇന്ത്യന്‍ ഹജ്ജ് മിഷന് വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുമെത്താന്‍ മൊത്തം അനുവദിച്ച ക്വാട്ടയാണിത്.
കോവിഡിനു മുന്‍പ്, 2019-ല്‍ ഇന്ത്യയില്‍നിന്നുള്ള 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട. എന്നാല്‍ 2020-ല്‍ 1.24 ലക്ഷമായി കുറഞ്ഞു. കോവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം 79,237 പേര്‍ക്കായിരുന്നു ഹജ്ജിന് ഇന്ത്യക്ക് അനുവദിച്ചിരുന്ന ക്വാട്ട. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഇതുവരെ കരാറുകളില്‍ ഒപ്പിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഒപ്പിടും.
Content Highlights: saudi arabia and india signs hajj contract for this year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..