ഭക്ഷ്യ വ്യവസായത്തിലെ 85 ശതമാനം സ്വദേശിവത്കരണ ലക്ഷ്യവുമായി സൗദി അറേബ്യ


Photo: Pravasi mail

റിയാദ്: 2030-ഓടെ രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിന്റെ 85 ശതമാനവും പ്രാദേശികവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം (എം.എ.ഡബ്ല്യു.എ) വെളിപ്പെടുത്തി.

ഭക്ഷ്യ ഇറക്കുമതിക്ക് സൗദി അറേബ്യ പ്രതിവര്‍ഷം ചെലവിടുത്തന്നത് 70 ബില്യണ്‍ റിയാലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അലി അല്‍-സബാന്‍ പറഞ്ഞു. വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഉടമകള്‍ക്കും ഭക്ഷ്യമേഖലയില്‍ നിരവധി അവസരങ്ങളാണ് ഒരുക്കുന്നതെന്നും, മികച്ച പിന്തുണ നല്‍കുന്നതായും മന്ത്രാലയം പറഞ്ഞു.ഗള്‍ഫ് എന്റര്‍പ്രണേഴ്സ് ഫോറത്തിന്റെ ഭാഗമായി നടന്ന 'ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഭക്ഷ്യ പരിസ്ഥിതി സുരക്ഷയുടെയും സംരംഭകത്വത്തിന്റെയും ഇന്നൊവേഷന്‍ സ്വാധീനം' എന്ന സെമിനാറില്‍ പങ്കെടുക്കവെയാണ് അല്‍ സബാന്റെ പരാമര്‍ശം.

2025-ഓടെ ഈത്തപ്പഴ കയറ്റുമതിയുടെ അളവ് 2.5 ബില്യണ്‍ റിയാലായി ഉയര്‍ത്തുന്നതിനൊപ്പം മത്സ്യ ഉല്‍പ്പാദനം 500 ശതമാനം ഉയര്‍ത്താനും കയറ്റുമതി 3 ബില്യണ്‍ റിയാലായി ഉയര്‍ത്താനുമാണ് സൗദി ലക്ഷ്യമിടുന്നതെന്ന് അല്‍ സബാ പറഞ്ഞു.

സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കാര്‍ഷിക മേഖലകളുടെ മത്സരക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് ആത്യന്തികമായി സംഭാവന നല്‍കുന്ന നവീകരണവും സംരംഭകത്വവും വികസിപ്പിക്കുന്നതിനുള്ള തന്ത്രമാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് അല്‍-സബാന്‍ പറഞ്ഞു.

പയനിയറിംഗ് പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ തന്ത്രപരമായ പങ്കാളിത്തം സജീവമാക്കുന്നതിനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വിവിധ പരിപാടികള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

Content Highlights: Saudi Arabia aims for 85 percent indigenization in food industry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented