.
ജിദ്ദ: ദശലക്ഷക്കണക്കിന് മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തുന്ന മക്കയിലെ ഹറമില്‍ ഇസ്ലാമിന്റെ പുണ്യ നഗരങ്ങളുടെ ചുമതലയുള്ള ഹറം കാര്യാലയം നിരവധി അത്യാധുനിക സാങ്കേതിക വിദ്യകളുമായി സേവന സജജരായി. തീര്‍ത്ഥാടകരെ അണുവിമുക്തമാക്കല്‍, സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കും കര്‍മ്മങ്ങളെകുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കല്‍, മതശാസ്ത്ര കര്‍മ്മങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്നിവക്ക് സാങ്കേതിക വിദ്യയുമായി റോബോട്ടുകളെയാണ് ഒരുക്കിയിട്ടുള്ളത്.
ഒരേസമയം വിവിധ ലോക ഭാഷകളുടെ വ്യാഖ്യാനവും പണ്ഡിതന്മാരുമായി വിദൂര ആശയവിനിമയവും സാധ്യമാക്കിയിട്ടുള്ളതായി ഇരു ഹറം കാര്യാലയത്തിലെ സാങ്കേതികകാര്യ, ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ചീഫ് എഞ്ചി. വെസാം ബിന്‍ മുഹമ്മദ് പറഞ്ഞു. ആരാധകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ത്രിമാന സെന്‍സര്‍ റോബോട്ടിനെയും അദ്ദേഹം പരാമര്‍ശിച്ചു. ആധുനിക സാങ്കേതികവിദ്യ, ഇലക്ട്രോണിക് പ്ളാറ്റ്ഫോമുകള്‍, ഡിജിറ്റല്‍ ആപ്പുകള്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് തീര്‍ത്ഥാടകര്‍ക്ക് ഹറമിനുള്ളില്‍ സഹായകമാകുന്ന നിരവധി മറ്റ് സൗകര്യങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇഅ്തികാഫ്, നോമ്പുതുറ, വിശ്വാസികള്‍ക്കുള്ള റിസര്‍വേഷനുകള്‍, റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കല്‍, വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്നതിന് സഹായികളെ തേടല്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക്ക് സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവന പ്ളാറ്റ്ഫോമുകളെകുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
റംസാന്‍ മാസത്തില്‍ ആരാധകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരു ഹറമിലും സേവനങ്ങളുടെ സമഗ്ര വികസന പദ്ധതികള്‍ രണ്ടാഴ്ചക്കുള്ളില്‍ പുര്‍ത്തിയാക്കുമെന്ന് ഇരു ഹറമുകളുടേയും ജനറല്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: saudi arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..