റംസാനില്‍ മസ്ജിദുന്നബവിയിലേക്കും തിരികെയും വിപുലമായ ബസ് സൗകര്യം


By ജാഫറലി പാലക്കോട്

1 min read
Read later
Print
Share

.

മദീന: റംസാനില്‍ മദീനയിലെ പ്രവാചക പള്ളിയിലേക്ക് മദീനയുടെ വിവിധ സ്ഥിലങ്ങളില്‍നിന്നും ബസ് സര്‍വ്വിസ് സൗകര്യമേര്‍പ്പെടുത്തി. മദീന പൊതുഗതാഗത പദ്ധതിയാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയത്. പ്രവാചക പള്ളിയിലേക്കും തിരികെയും ഷട്ടില്‍ സര്‍വീസ് സേവനമുണ്ടായിരിക്കും.

സ്പോര്‍ട്സ് സ്റ്റേഡിയം, ദുറ അല്‍മദീന, സയ്യിദുശ്ശുഹദാ, ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഖാലിദിയ, ശദാ ഡിസ്ട്രിക്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരികെയുമാണ് ഷട്ടില്‍ ബസ് സര്‍വ്വീസ് ഉണ്ടാവുക. അതോടൊപ്പം ചരിത്രപ്രസിദ്ധമായ ഖുബാ മസ്ജിദിലേക്കു ആലിയയില്‍ നിന്നും ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണിമുതലാണ് സേവനം ആരംഭിക്കുക. റംസാനിലെ രാത്രികാല പ്രത്യേക പ്രാര്‍ഥ്നയായ തറാവീഹ് അവസാനം വരെയാണ് ഷട്ടില്‍ സര്‍വീസ് ഉണ്ടാവുക. ഏറ്റവും കൂടുതല്‍ ജനത്തിരക്കുണ്ടാവുന്ന റംസാന്റെ അവസാന പത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ പാതിരാവരെ സേവനമുണ്ടാകും.

മക്കയിലേക്കു ട്രെയിന്‍ വഴി എത്തുന്നവര്‍ക്കു ഹറമൈന്‍ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്ക് പത്തു മിനിറ്റ് ഇടവേളകളില്‍ ഇരുപത്തിനാലു മണിക്കൂറും ബസ് സര്‍വീസുണ്ടാകും. തൈബ യൂനിവേഴ്സിറ്റി, അല്‍ആലിയ എന്നിവടങ്ങളിലേക്ക് പുലര്‍ച്ചെ മൂന്നിനും വൈകീട്ട് മൂന്നും ഇടയില്‍ ബസ് സേവനമുണ്ടാകും. ഇവിടെ മുപ്പതു മിനിറ്റ് ഇടവേളകളിലാണ് സേവനമുണ്ടാവുക. അല്‍മീഖാത്ത്, ഖാലിദിയ, അല്‍ഖസ്വാ, സയ്യിദുശ്ശുഹദാ എന്നിവിടങ്ങളിലും സേവനമുണ്ടാകും.

Content Highlights: saudi arabia

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Saudi Jawazat informed that there is no official WhatsApp account and should not be scammed

1 min

ഔദ്യോഗിക വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലെന്നും തട്ടിപ്പിനിരയാവരുതെന്നും അറിയിച്ച് സൗദി ജവാസാത്ത്

May 28, 2023


Saudi Arabia

1 min

തീവ്രവാദിക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

May 2, 2023


Kottakal constituency KMCC sent off

1 min

കോട്ടക്കല്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി

May 29, 2023

Most Commented