Representational Image. Photo: AP
ജിദ്ദ: കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുവാനുള്ള തീരുമാനവുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശനത്തിനു വിസ നല്‍കുന്നു. ടൂറിസ്റ്റ് വിസയിലൂടെ എത്തുന്നവര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനും അവസരമുണ്ടായിരിക്കും.
നിയമാനുസൃതം ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തേക്ക് ടൂറിസ്റ്റ് വിസ നല്‍കുവാനാണ് സൗദിയുടെ തീരുമാനം. ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ വിനോദസഞ്ചാര ആവശ്യവുമായി സൗദിയിലെത്തുവാന്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ പ്രൊഫഷന്‍ മാനദണ്ഡമില്ലാതെ തന്നെ വിസ അനുവദിക്കും. ഇങ്ങനെ എത്തുന്ന ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കുവാനും അനുവദിക്കും.
വിസക്ക് അപേക്ഷിക്കുന്നവര്‍ 18 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരായിരിക്കണം. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാവാണ് ആദ്യം അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ടില്‍ കുറഞ്ഞത് ആറ് മാസം കാലാവധി ഉണ്ടായിരിക്കണം. ജിസിസി രാജ്യങ്ങളിലെവിടെയെങ്കിലും മൂന്ന് മാസത്തില്‍ കുറയാത്ത റെസിഡന്‍സി ഐഡി ഉള്ളവരുമായിരിക്കണം. കുടുംബത്തിലെ അംഗങ്ങള്‍ വെവ്വേറെയാണ് വിസക്കു അപേക്ഷിണ്ടേതെങ്കിലും സൗദിയില്‍ പ്രവേശിക്കേണ്ടത് ഒന്നിച്ചായിരിക്കണം. 300 സൗദി റിയാലാണ് ഫീസ്. ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്.
Content Highlights: saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..