.
റിയാദ്: വിശുദ്ധ റംസാന്‍ മാസവുമായി ബന്ധപ്പെട്ട ചരിത്രപരമായ സാംസ്‌കാരിക പൈതൃകം പുനരുജജീവിപ്പിക്കാന്‍ സൗദി അറേബ്യയിലുടനീളം റംസാന്‍ സീസണ്‍ 1444-ന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രാലയം തയ്യാറെടുക്കുന്നു. സൗദിയിലെ 10 പ്രവിശ്യകളിലെ 14 നഗരങ്ങളില്‍ വിപുലമായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് ഒരുക്കം നടത്തുന്നത്. 10 നഗരങ്ങളിലെ 38-ലധികം സ്ഥലങ്ങളില്‍ സജീവവും സാംസ്‌കാരികവും സാമൂഹികവും സര്‍ഗ്ഗാത്മകവുമായ പരിപാടികള്‍ വിശുദ്ധ റംസാനിലുടനീളം സംഘടിപ്പിക്കും.
വ്രതാനുഷ്ഠാനമാസത്തില്‍ സൗദി സമൂഹത്തിന്റെ ആചാരങ്ങള്‍ ആഘോഷിക്കുക, ആധികാരിക സൗദി വിഭവങ്ങള്‍ പരിചയപ്പെടുത്തുക, റമദാന്‍ സംസ്‌കാരം അതിന്റെ എല്ലാ സമ്പന്നമായ വിശദാംശങ്ങളും നൂതനമായ രീതിയില്‍ അവതരിപ്പിക്കുക, അതോടൊപ്പം ഇസ്ലാമിക ലോകവുമായി ഫലത്തില്‍ പ്രാദേശിക സാംസ്‌കാരിക അനുഭവങ്ങള്‍ പങ്കിടുക എന്നിവയാണ് റംസാന്‍ സീസണ്‍ ലക്ഷ്യമിടുന്നത്.
ഇഫ്താര്‍, സുഹൂര്‍ എന്നിവക്കു പുറമെ, തത്സമയ പ്രകടനങ്ങള്‍, കരകൗശല വസ്തുക്കള്‍, കടങ്കഥകളും മത്സരങ്ങളും, കായിക ടൂര്‍ണമെന്റുകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍, ജനപ്രിയ ഗെയിമുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് റംസാന്‍ സീസണില്‍ ഉണ്ടായിരിക്കുക.
സൗദി അറേബ്യയിലെ നഗരങ്ങളുടെ പ്രത്യേക സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ അടിസ്ഥാനമാക്കി, അര്‍ഹമായ ആദരവോടെയാണ് സീസണ്‍ ആഘോഷിക്കുക. മക്ക മദീന ഹറമുകളിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്ന ജിദ്ദയിലാണ് റംസാന്‍ സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. റംസാന്‍ കഥകള്‍ പോലെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ ചരിത്ര ജില്ല എന്നറിയപ്പെടുന്ന അല്‍-ബലാദ് ഗേറ്റില്‍ ഉണ്ടായിരിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ജിദ്ദയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍, ചരിത്രപ്രസിദ്ധമായ മസ്ജിദുകളുടെ പുനരുദ്ധാരണം, ഖുര്‍ആന്‍ അച്ചടി, ജനപ്രിയ റെസ്റ്റോറന്റുകള്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഓരോ ഇവന്റിലും ഉണ്ടായിരിക്കും. റിയാദില്‍ റമദാന്‍ കൂടാരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കവിതാ സായാഹ്നങ്ങള്‍, വോളിബോള്‍, പാഡില്‍-ബോള്‍ ടൂര്‍ണമെന്റുകള്‍, വാക്കിംഗ് ട്രാക്ക്, ഇ-ഗെയിമുകള്‍ എന്നിങ്ങനെ നിരവധി വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കും.
Content Highlights: saudi arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..