.
ജിദ്ദ: മങ്കട സി.എച്ച് സെന്ററിന്റെ പ്രചരണാര്‍ത്ഥം സൗദിയിലെത്തിയ മുസ്ലിം ലീഗ് മങ്കട നിയോജക മണ്ഡലം ജന: സെക്രട്ടറി അഡ്വ: കുഞ്ഞാലിക്കും, എം.എസ്.ബി. പ്രസിഡണ്ട് അലി കളത്തില്‍ എന്നിവര്‍ക്ക് ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഹാളില്‍ ജിദ്ദ - മങ്കട മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. സൗദി നാഷണല്‍ കെ.എം.സി.സി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു.
നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന സെന്ററിന്റെ ഫാര്‍മസി വിഭാഗം ജിദ്ദ-മങ്കട മണ്ഡലം കെ.എം.സി.സിയും, ഒരു ഡയാലിസിസ് മെഷീന്‍ പിലാതോടന്‍ മുഹമ്മദും ഓഫീസ് ഫര്‍ണീച്ചര്‍ അടക്കമുള്ള റിസപ്ഷന്‍ സെന്റര്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്ളോബല്‍ കെ.എം.സി.സിയും, മറ്റു ചില സംവിധാനങ്ങള്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഗ്ളോബല്‍ കെ.എം.സി.സിയും ഓക്സിജന്‍ സിലിണ്ടറുകള്‍ നാസര്‍ മച്ചിങ്ങലും സ്പോണ്‍സര്‍ ചെയ്തു.
സമദ് മൂര്‍ക്കനാട് പ്രാര്‍ത്ഥന നടത്തി. അഷ്റഫ് മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജ. സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ജില്ല കമ്മിറ്റി പ്രസിഡന്റ് സീതി, സെക്രട്ടറി ഹബീബ് കല്ലന്‍, മങ്കട ഹംസ, മുഹമ്മദ്, മണ്ഡലം വൈസ്:പ്രസിഡന്റ് മജീദ് മങ്കട തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. മജീദ് അങ്ങാടിപ്പുറം, യൂസുഫ് വെള്ളില, പുത്തന്‍ വീട്ടില്‍ മുസ്തഫ, കരീം പടിക്കമണ്ണില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെന്റര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞാലി, അലി എന്നിവര്‍ സ്വീകരണത്തിനു കൃതജ്ഞത പറഞ്ഞു. അഷ്റഫ് ഏലച്ചോല സ്വാഗതവും നജീബ് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
Content Highlights: saudi arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..