ആഭ്യന്തര ഹജജ്: പാക്കേജുകൾക്കുള്ള ഫീസുകൾ ഗഡുക്കളായി അടക്കാൻ സൗകര്യം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: AFP

മക്ക: ആഭ്യന്തര ഹജജ് തീർഥാടനത്തിനുള്ള ഫീസ് തവണകളായി അടക്കുുവാനുള്ള അവസരമൊരുക്കി സൗദി ഹജജ് മന്ത്രാലയം. മുന്ന് ഗഡുക്കളായി അടക്കുവാനാണ് അവസരമൊരുക്കിയതിട്ടുള്ളത്. സൗദി ഹജജ്, ഉംറ സഹ മന്ത്രി അബ്ദുൽ ഫത്താഹ് മഷാത്ത് ആണ് ഇതുസംന്ധമായി അറിയിച്ചിട്ടുള്ളത്.

സൗദിക്കകത്തുനിന്നുള്ള ആഭ്യന്തര തീർഥാടകർക്ക് 4000 റിയാൽ മുതൽ മുതൽ 13,000 റിയാൽ വരെയയാണ് ഫീസ്. വിവിധ പാക്കേജുകളെ അടിസ്ഥാനമാക്കിയാണ് ഫീസ് നിജപ്പെടുത്തിയിട്ടുള്ളത്. വാറ്റ് ഉൾപ്പെടെയുള്ള ആദ്യ പാക്കേജ് 10,596 നും 11,841 റിയാലിനും ഇടയിലാണ് ഫീസ് . രണ്ടാമത്തെ പാക്കേജിന് 8,092 മുതൽ 8,548 റിയാൽവരെ ഈടാക്കുന്നുണ്ട്. മൂന്നാമത്തെ പാക്കേജിനാവട്ടെ 13,150 റിയാലും ഏറ്റവും കുറഞ്ഞ നാലാമത്തെ പാക്കേജ് 3,984 റിയാലുമാണ് ഈടാക്കുന്നത്. താമസ സൗകര്യം, യാത്ര സൗകര്യം എന്നിവയിലെ മാറ്റമനുസരിച്ചാണ് വിവിധ പാക്കേജുകൾ തരംതിരിച്ചിട്ടുള്ളത്.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


India vs New Zealand 3rd t20 at Ahmedabad

2 min

168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Feb 1, 2023

Most Commented