റോഡുമാര്‍ഗം യാത്രയൊരുക്കുന്ന കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ലഗേജുകളില്‍ രേഖപ്പെടുത്തണം


പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യക്കകത്തോ പുറത്തോ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അവരുടെ ലഗേജില്‍ ചേര്‍ക്കാന്‍ റോഡുമാര്‍ഗം യാത്രാ സംവിധാനമൊരുക്കുന്ന കമ്പനികളോട് സൗദി ട്രാന്‍സ്പോര്‍ട്ടേഷന്‍ ജനറല്‍ അതോറിറ്റി (ടിജിഎ) ആവശ്യപ്പെട്ടു.

സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനും ലാന്‍ഡ് കസ്റ്റംസ് പോര്‍ട്ടുകളില്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ സര്‍ക്കുലര്‍ അനുസരിച്ച് ഇത്തരമൊരു തീരുമാനം കൈകൊണ്ടിട്ടുള്ളത്. സൗദി വിഷന്‍ 2030ന് അനുസൃതമായി, സുരക്ഷാ തന്ത്രത്തിന് പുറമേ, യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീരുമാനം കൈകൊണ്ടിട്ടുള്ളത്.



ബസുകളില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ഒരു ഹാള്‍ ഒരുക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്)യുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായി ബന്ധപ്പെട്ട അധികാരികള്‍ എഫ്എസ്സിസിയുടെ സര്‍ക്കുലറില്‍ പറഞ്ഞു. പാസ്പോര്‍ട്ട് മറ്റ് പരിശോധനാ നടപടികള്‍ റിസപ്ഷന്‍ ഹാളുകളില്‍ പൂര്‍ത്തിയാകും. കള്ളക്കടത്തിനുള്ള സാധ്യതാ പഴുതുകള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങള്‍ അവരുടെ ലഗേജില്‍ ചേര്‍ക്കാനുള്ള ബാധ്യത കാരിയറുകളെ അറിയിക്കേണ്ടതുണ്ടെന്ന് ജിടിഎ ഊന്നിപ്പറഞ്ഞു.

കസ്റ്റംസ് നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ജിടിഎ സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.ജിസിസി രാജ്യങ്ങളുടെ സ്റ്റംസ് സംവിധാനത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷന്‍ അനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented