സൗദിയില്‍ വാഹനാപകടം: ഏഴംഗ സൗദി കുടുംബം കൊല്ലപ്പെട്ടു


.

ജിദ്ദ: സൗദി തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴംഗ സൗദി കുടുംബം കൊല്ലപ്പെട്ടു. അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബനാഥനും ഭാര്യയും ഇവരുടെ അഞ്ച് മക്കളുമടക്കം ഏഴ്പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിച്ചു.

റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തത് കാരണം സൗദി അറേബ്യയില്‍ ട്രാഫിക് അപകടങ്ങള്‍ കുതിച്ചുകയറുന്നുണ്ട്. എതിര്‍ദിശയില്‍ വാഹനമോടിച്ച് കുടുംബം സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് മരണത്തിനിടയാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ട്രാഫിക് വകുപ്പ് അറിയിച്ചു.



കഴിഞ്ഞ ആഴ്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച്‌ സൗദിയില്‍ അഞ്ച് സൗദി പുരുഷന്മാരും മൂന്ന് യെമനികളും മരിച്ചിരുന്നു. അല്‍ അഫ്ലാജ് ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറ് അല്‍ അഹ്‌മര്‍ റോഡിലാണ് ആദ്യ അപകടം ഉണ്ടായത്. കാറില്‍ അഞ്ച് സൗദികള്‍ ഒളിച്ചിരുന്ന വാഹനത്തില്‍ ഒട്ടകം ഇടിക്കുകയായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ ഒട്ടകവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ മദീനയില്‍ ഗര്‍ഭിണിയായ യമനി സ്ത്രീയും അവരുടെ രണ്ട് മക്കളും കൊല്ലപ്പെടുകയായിരുന്നു.

Content Highlights: saudi accident 7 dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented