.
റിയാദ്: സൗദി അറേബ്യയിലെ പ്രധാന വാഹനാപകടങ്ങളില്‍ 2021 നെ അപേക്ഷിച്ച് 2022ല്‍ 6.8% കുറഞ്ഞു. 2022 ല്‍ ഏകദേശം 17,000 അപകടങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ 2021ല്‍ 18,000-ത്തിലധികം അപകടങ്ങളാണുണ്ടായതെന്ന് ട്രാഫിക് സുരക്ഷാ മിനിസ്റ്റീരിയല്‍ കമ്മിറ്റി അറിയിച്ചു.
2022-ലെ ട്രാഫിക് സുരക്ഷാ ഫയലിന്റെ ഫലങ്ങളിലാണ് വെളിപ്പെടുത്തല്‍.
വാഹനാപകടങ്ങള്‍ മൂലമുണ്ടായ മരണങ്ങളുടെ നിരക്കിലും കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. 2
021 അപേക്ഷിച്ച് 2022ല്‍ 2.1% കുറവാണ് മരണനിരക്കില്‍ ഉണ്ടായിട്ടുള്ളത്. 2021ല്‍ 4,600 മരണങ്ങളായിരുന്നുവെങ്കില്‍, 2022 ല്‍ വാഹനാപകട മരണങ്ങള്‍ 4,500 ആയിരം കുറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് കേടായ വാഹനങ്ങളുടെ എണ്ണം 28% വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ലെ 1.4 ദശലക്ഷം വാഹനങ്ങള്‍ കേടായപ്പോള്‍ 2022-ല്‍ 1.8 ദശലക്ഷം വാഹനങ്ങളാണ് അപകടത്തെ തുടര്‍ന്ന് കേടുപറ്റിയത്.
വാഹനാപകടങ്ങള്‍ മൂലം ആളുകള്‍ക്കുണ്ടായ പരിക്കുകളുടെ എണ്ണം 2022-ല്‍ 2.7% മായി വര്‍ദ്ദിച്ചു. 2021ല്‍ 24,000 പേര്‍ക്ക് പരിക്കുപറ്റിയെങ്കില്‍ 2022ല്‍ 25,000ത്തിലധികം ആളുകള്‍ക്കാണ് വാഹനാപകടം മുലം പരിക്കേറ്റത്.
Content Highlights: saudi accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..