.
ഖുലൈസ്: ഹയാ കാർഡിൽ ഉംറ നിർവഹിക്കാനെത്തി വാഹനാപകടത്തിൽപ്പെട്ട് നിയമക്കുരുക്കിലായ നൂറുൽ ആമീനും കുടുംബവും ജോലിസ്ഥലമായ ഖത്തറിൽ തിരിച്ചെത്തി. നൂറുൽ അമീനും ഭാര്യയും സഹോദരൻ മുഹമ്മദ് സമീറുമാണ് ഉംറയ്ക്കായി സൗദിയിലേക്കു വന്നത്. എന്നാൽ, ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് സമീറിന് ദാരുണാന്ത്യം സംഭവിച്ചു. തുടർന്നാണ് കേസിന്റെ നിയമപരമായ നടപടികൾക്കായി ഇവർക്ക് സൗദിയിൽ തുടരേണ്ട വന്നത്.
ഖുലൈസിനു സമീപമുണ്ടായ അപകടത്തിൽ സഹായ സഹകരണവുമായി ഖുലൈസ് കെ.എം.സി.സി. രംഗത്ത് വരികയും മുഹമ്മദ് സമീറിന്റെ മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ കബറടക്കുകയും ചെയ്തു. സൗദിയിൽകേസ് നടത്താനുള്ള അറിവോ ഭാഷാപരിജ്ഞാനമോ താമസസൗകര്യമോ ഇല്ലാത്ത സഹചര്യത്തിലാണ് ഖുലൈസ് കെ.എം.സി.സി. സഹായഹസ്തം നീട്ടിയത്. ഖുലൈസ് കെ.എം.സി.സി. സീനിയർ നേതാവ് ഇബ്രാഹീം വന്നേരിയും ഭാര്യയും ജിദ്ദ കെ.എം.സി.സി. വൈസ് പ്രസിഡന്റുമായ സലീന ഇബ്രാഹീമും ഇവരെ മുൻനിരയിൽനിന്ന് സഹായിച്ചു.
കോടതി, ഇന്ത്യൻ കോൺസുലേറ്റ്, ട്രാഫിക് പോലീസ്, ഗവർണറേറ്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ഫയലുകൾക്കു തീർപ്പുണ്ടാക്കി യാത്രയ്ക്കുള്ള നിയമതടസ്സം നീക്കുകയായിരുന്നു. ഷാഫി മലപ്പുറം, റഷീദ് എറണാകുളം, ഷുക്കൂർ ഫറോക്ക്, മുസ്തഫ കാസർകോട്, നാസർ ഓജർ, ആരിഫ് പഴയകത്ത്, സൗദി പൗരൻമാർ തുടങ്ങിയർ സജീവ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Content Highlights: Saudi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..