യൂറോപ്പിലേക്ക് സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ഇരട്ടിയായി വര്‍ദ്ധിച്ചു: സൗദി ഊര്‍ജ മന്ത്രി  


.

റിയാദ്: യൂറോപ്പിലേക്ക് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയായാണ് സൗദി അറേബ്യ എണ്ണ കയറ്റുമതി ചെയ്യുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. സൗദി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ ആരംഭിച്ച ആറാമത് ത്രിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിദിനം 4,90,000 ബാരലായിരുന്ന എണ്ണ കയറ്റുമതി ഈ വര്‍ഷം 9,50,000 ബാരലായി ഉയര്‍ന്നു. അതേസമയം കൂടുതല്‍ ഇന്ധനം സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിലവില്‍ വന്‍ ഊര്‍ജ പ്രതിസന്ധി നേരിടുന്നുണ്ട്. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളുമായും ആശയവിനിമയത്തിലാണ്. വിവിധ രാജ്യങ്ങള്‍ക്ക് ഏറെ വിശ്വസ്തതയുള്ള എണ്ണ വിതരണ സഹകാരിയാണ് സൗദി. വിഷന്‍ 2030 സൗദി അറേബ്യയെ അപ്പാടെ മാറ്റിയിരിക്കയാണ്. പൗരന്മാരില്‍ ആത്മ വിശ്വാസവും സംതൃപ്തിയും വന്നിരിക്കയാണ്. വരും മാസങ്ങളില്‍ സൗദിയില്‍നിന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും എണ്ണ വിതരണം ചെയ്യുമെന്നും ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് വിശ്വസ്തതയുള്ള എണ്ണവിതരണ രാജ്യമായിരിക്കുമെന്നും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented