ഭക്ഷണം, മരുന്ന് തുടങ്ങി 11 മേഖലകളില്‍ ഈ വര്‍ഷം സ്വദേശിവത്കരണം: മന്ത്രി അല്‍-റാജ്ഹി


ജാഫറലി പാലക്കോട്

.

റിയാദ്: 2022 വര്‍ഷാവസാനത്തിന് മുമ്പ് 11 പുതിയ മേഖലകളില്‍ കൂടി സൗദിവത്കരണ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യം പുറത്തിറക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചി. അഹമ്മദ് അല്‍-റാജ്ഹി അറിയിച്ചു.

സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലകളില്‍ പ്രോജക്ട് മാനേജ്മെന്റിലെ പ്രൊഫഷനുകള്‍, സംഭരണം, ഭക്ഷണവും മരുന്നും ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു. റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആസ്ഥാനത്ത് വ്യാപാരി വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.സ്വദേശിവത്കരണം ഏര്‍പ്പെടുത്തുവാനുള്ള തീരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 2.13 ദശലക്ഷത്തിലധികം പുരുഷ-സ്ത്രീ പൗരന്മാരായി വര്‍ധിക്കാന്‍ കാരണമാകുമെന്ന് അല്‍-റാജ്ഹി പറഞ്ഞു. സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയ്ക്കുന്നതിലും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയര്‍ത്തുന്നതിലും സ്വദേശിവത്കരണം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗദികളെ തൊഴിലിടങ്ങളില്‍ നിയമിക്കുന്നതിനുള്ള സ്വകാര്യമേഖലയുടെ ശ്രമങ്ങളെയും, സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബിസിനസുകാരുടേയും സ്ത്രീകളുടെയും പങ്കാളിത്തത്തെയും മന്ത്രി പ്രശംസിച്ചു.

സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ നിരക്ക് ഈ വര്‍ഷം 98 ശതമാനമെത്തിയതായി അല്‍-രാജി ചൂണ്ടിക്കാട്ടി. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വകുപ്പിലൂടെ 74 ശതമാനത്തിലധികം തൊഴില്‍ കേസുകളും രമ്യമായി പരിഹരിക്കപ്പെട്ടു. ഇതിലൂടെ കേസുകള്‍ കോടതികളില്‍ എത്തിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാനായി.

വേതന സംരക്ഷണ നിയമം പാലിക്കല്‍ നിരക്ക് ഏകദേശം 80 ശതമാനത്തിലെത്തി. അതോടൊപ്പം തൗതീഖ് പ്രോഗ്രാമിലൂടെ 3.8 ദശലക്ഷത്തിലധികം തൊഴില്‍ കരാറുകള്‍ രേഖപ്പെടുത്തുകയും കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു. തൊഴിലാളിക്കും തൊഴിലുടമയ്ക്കും തൊഴില്‍ കരാറിന്റെ പകര്‍പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും സാധിച്ചു.
ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്തതായി അല്‍-റാജ്ഹി ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കീഴില്‍, ഖിവ പ്ളാറ്റ്ഫോമില്‍ നല്‍കിയ സേവനങ്ങളുടെ എണ്ണം 127 ല്‍ എത്തിയിട്ടുണ്ട്. അതോടെ 3 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കും ഒരു ദശലക്ഷത്തിലധികം കമ്പനികള്‍ക്കും സേവനം നല്‍കാനാകുന്നുണ്ട്.

ലേബര്‍ ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെതന്നെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 7,00000 സേവനങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രാലയം അതിന്റെ മുസാനിദ് പ്ളാറ്റ്ഫോം വഴി ഒരു സേവനത്തില്‍ 35 ലധികം സേവനങ്ങളിലേക്ക് നിന്ന് 100 ശതമാനം ഓട്ടോമേറ്റഡ് ആയി സേവനം വിപുലീകരിച്ചു. അങ്ങനെ രണ്ട് ദശലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented