സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022 ന് തുടക്കം


കേളി രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 'സഫാമക്കാ - കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022'ന് തുടക്കമായി.

രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ വാസുവേട്ടന്‍, അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യുക്കേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി റിയാദിലെ 24 ടീമുകളാണ് മാറ്റുരക്കുന്നത്.



എക്‌സിറ്റ് 18-ലെ കെസിഎ - എംസിഎ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷതയും സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആര്‍ സുബ്രഹ്‌മണ്യന്‍, ഫിറോസ് തയ്യില്‍, ട്രഷറര്‍ ജോസഫ് ഷാജി, സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, ചെയര്‍മാന്‍ ജവാദ് പരിയാട്ട്, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്റര്‍ രാജേഷ് ചാലിയാര്‍, ടെക്നിക്കല്‍ കണ്‍വീനര്‍ ഷറഫ് പന്നിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഗഫൂര്‍ ആനമാങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.

നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളിലെ ലീഗടിസ്ഥാനത്തിലുള്ള പ്രാഥമിക മത്സരങ്ങള്‍ നാല് ഗ്രൗണ്ടുകളിലായി നടക്കും. ഉദ്ഘാടന ദിനം നടന്ന ആറ് കളികളില്‍ എട്ട് ടീമുകള്‍ മാറ്റുരച്ചു. ആദ്യ മത്സരത്തില്‍ മാസ്റ്റേഴ്സ് സിസിയെ ആഷസ് സിസി 2 വിക്കറ്റിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ നജിം സിസിയെ ഐ ലീഡ് സിസി 9 വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തില്‍ എസ് ആര്‍ സിസിയെ കെ ഡബ്ല്യൂ സിസി 3 വിക്കറ്റിന് കീഴടക്കി. നാലാമത്തെ മത്സരത്തില്‍ സ്പാര്‍ക്കന്‍സ് സിസി കെ എല്‍ 14 റിയാദിനെ 26 റണ്ണിന് പരാജയപ്പെടുത്തി. അഞ്ചാമത്തെ മത്സരത്തില്‍ മാസ്റ്റേഴ്സ് സിസി നജിം സിസി യെ 66 റണ്‍സിന് കീഴടക്കി. ആറാമത്തെ മത്സരത്തില്‍ എസ് ആര്‍ സിസിയെ സ്പാര്‍ക്കന്‍സ് സിസി 6 വിക്കറ്റിന് പരാജയപ്പെടുത്തി.

ജയണ്ണ, ബിലാല്‍, ചാക്കോ, റൈഗോണ്‍, ഷമീര്‍, സേവിച്ചാന്‍, ആസിഫ്, അജു, സെബിന്‍, ഷീന്‍ എന്നിവര്‍ അമ്പയര്‍മാര്‍മാരായി കളികള്‍ നിയന്ത്രിച്ചു.

Content Highlights: Safamaka - Keli Mega Cricket 2022 begins


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented