'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' മത്സരങ്ങള്‍ സൂപ്പര്‍ 12ലേക്ക്


മാൻ ഓഫ് ദി മാച്ചിനുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് 'സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022' ലീഗ് മത്സരങ്ങള്‍ അവസാനിച്ചു. 4 ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളുടെയും ലീഗ് മത്സരങ്ങളുടെ 32 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 8 ടീമുകള്‍ സൂപ്പര്‍ 12ലേക്ക് കടന്നു. അടുത്തവാരം നടക്കുന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലെ 4 വിജയികളെ കൂടി കണ്ടെത്തുമ്പോള്‍ സൂപ്പര്‍ 12ന്റെ ചിത്രം പൂര്‍ത്തിയാകും.

ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫി, സഫാമക്കാ റണ്ണേഴ്‌സ് ട്രോഫി, സഖാവ് കെ. വാസു ഏട്ടന്‍&അസാഫ് വിന്നേഴ്സ് പ്രൈസ് മണി, മോഡേണ്‍ എജ്യൂക്കേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണി എന്നിവക്കുവേണ്ടി കേളി നടത്തുന്ന ടൂര്‍ണമെന്റില്‍ എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളുടെ ആദ്യറൗണ്ട് മത്സരവും എഫ് ഗ്രൂപ്പിലെ ഒരു മത്സരവുമാണ് നാലാം വാരത്തില്‍ നടന്നത്.

ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍, മാസ്റ്റേഴ്‌സ് ഐ ലീഡിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ വാക്കോവറിലൂടെ ആഷസ് ജയിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരങ്ങളില്‍ കണ്ണൂര്‍ വാരിയേര്‍സ് സ്പാര്‍ക്കന്‍സിനെ 23 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാമത്തെ മത്സരം വാക്കോവറിലൂടെ എസ്.ആര്‍ റിയാദിനെ വിജയികളായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരങ്ങളില്‍ യുവധാര അസീസിയ ഫാല്‍ക്കന്‍സ് റിയാദിനെ 118 റണ്‍സിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഡെസേര്‍ട്ട് ഹീറോസ് ഒബയാര്‍ ഫൈറ്റേഴ്‌സിനെ 62 റണ്‍സിനു പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ റെഡ് ഫാല്‍ക്കന്‍സിനെ അല്‍ ഉഫൂക് സിസി 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരം വാക്കോവറിലൂടെ കേരള വിസാര്‍ഡിനെ വിജയികളായി പ്രഖ്യാച്ചു. ഗ്രൂപ്പ് എഫില്‍ അവസാനത്തെ ബോള്‍ വരെ നീണ്ടു നിന്ന വാശിയേറിയ മത്സരത്തില്‍ ക്രേസി ഇലവന്‍ സില്‍വര്‍ സ്റ്റാര്‍ റിയാദിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി.

ഗ്രൂപ്പ് എ യില്‍ നിന്നും ആഷസ്, ബിയില്‍ നിന്നും കണ്ണൂര്‍ വാരിയേഴ്സ്, ഗ്രൂപ്പ് സിയില്‍ നിന്നും യുവധാര അസീസിയ, ഡിയില്‍ നിന്നും കേരള വിസാര്‍ഡ് എന്നീ ടീമുകള്‍ ആറ് വീതം പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ 12 ല്‍ ഇടം പിടിച്ചു. 4 പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി, മാസ്റ്റേഴ്‌സ്, സ്പാര്‍ക്കന്‍സ്, ഡെസേര്‍ട്ട് ഹീറോസ്, അല്‍ ഉഫൂക് എന്നിവരും സൂപ്പര്‍ 12 റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പ് എഫില്‍ 3 കളികളില്‍ നിന്നും 4 പോയിന്റ് നേടിയ സില്‍വര്‍ സ്റ്റാര്‍ റിയാദ്, സൂപ്പര്‍ 12 റൗണ്ട് മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഗ്രൂപ്പിലെ മറ്റു മത്സരങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കണം.

ഈ ആഴ്ചയിലെ മാന്‍ ഓഫ് ദി മാച്ച് ആയി ആസിഫ്, അനാം, ഷംസുദ്ദീന്‍, മന്‍സൂര്‍, മുഹമ്മദ് ശൈദ്, സിയാദ് ആര്‍ എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, ബിലാല്‍, ചാക്കോ, റയിഗണ്‍, ഷമീര്‍, ആസിഫ്, മഹേഷ്, സെബിന്‍ എന്നിവരാണ് അമ്പയര്‍മാരായി മത്സരങ്ങള്‍ നിയന്ത്രിച്ചത്.

Content Highlights: Mega cricket saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented