സഫാമക്ക - കേളി മെഗാ ക്രിക്കറ്റ്; ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


മാൻ ഓഫ് ദ് മാച്ച് കളിക്കാർക്കുള്ള പുരസ്‌കാരം കേളി ഉമ്മുൽ ഹമ്മാം ഏരിയ സെക്രട്ടറി നൗഫൽ കൈമാറുന്നു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022' ന്റെ മൂന്നാംവാര മത്സരങ്ങള്‍ പൂര്‍ത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച ഏഴു ടീമുകള്‍ നാല് പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുന്നു.

ഉസ്താദ് ഹോട്ടല്‍ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ.വാസുവേട്ടന്‍ & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂകേഷന്‍ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആറാം വാരത്തിലെ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടായ 'സൂപ്പര്‍12'ല്‍ മത്സരിക്കുന്ന ടീമുകളുടെ ചിത്രം തെളിയും.



സുലൈ എംസിഎ - കെസിഎയുടെ നാല് ഗ്രൗണ്ടുകളിലായി നടന്ന എട്ട് മത്സരങ്ങളില്‍ ഗ്രൂപ്പ് ഇയിലെ 3 മത്സരങ്ങളും, ഗ്രൂപ്പ് എഫിലെ 4 മത്സരങ്ങളും ഗ്രൂപ്പ് എ യിലെ ഒരു മത്സരവുമാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ത്രീ ലൈന്‍സ് സിസി മുറൂജ് ഇലവന്‍ സിസിയെ 29 റണ്‍സിനും, പുഞ്ചിരി സിസി റൈനോസ് സിസിയെ 18 റണ്‍സിനും, ത്രി ലൈന്‍സ് സിസിയെ 56 റണ്‍സിനും പരാജയപ്പെടുത്തി.

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ക്രേസി ഇലവന്‍ സിസി കേരള സ്ട്രൈക്കേര്‍സ് സിസിയെ 19 റണ്‍സിനും, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസി - കേരള സ്ട്രൈക്കേര്‍സ് സിസിയെ 8 വിക്കറ്റിനും ടീം പാരാമൗണ്ട് - ക്രേസി ഇലവന്‍ സിസിയെ 5 വിക്കറ്റിനും, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസിയെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ആഷസ് സിസി ഐലീഡ് സിസിയെ 59 റണ്‍സിന് പരാജയപ്പെടുത്തി.

കളികളിലെ മാന്‍ ഓഫ് ദി മാച്ചായി ത്രീ ലൈന്‍സ് സിസി യിലെ ഷമീം, പുഞ്ചിരി സിസി യിലെ ഇജ്രുദ്ദീന്‍, മാലിക് മുനീര്‍, ക്രേസി ഇലവന്‍ സിസി യിലെ ആശിഷ് തങ്കച്ചന്‍, ടീം പാരാമൗണ്ട് സിസി യിലെ ഇല്യാസ് മൂളുര്‍, ഷാജന്‍, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസി യിലെ സിയാദ്, ആഷസ് സിസി യിലെ ടിന്‍സന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഒന്നാം റൗണ്ടിലെ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എ ആഷസ് സിസി, ഗ്രൂപ്പ് ബി സ്പാര്‍ക്കാന്‍സ് സിസി, ഗ്രൂപ്പ് സി യുവധാര അസീസിയ സി സി, ഗ്രൂപ്പ് ഡി കേരള വിസാര്‍ഡ് സിസി, ഗ്രൂപ്പ് ഇ പുഞ്ചിരി സി സി , ഗ്രൂപ്പ് എഫ് ടീം പാരമൗണ്ട് എന്നീ ടീമുകള്‍ 2 മത്സരങ്ങള്‍ വീതം വിജയിച്ച് 4 പോയിന്റുകളോടെ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയില്‍ കണ്ണൂര്‍ വാരിയേര്‍സ് സിസി 4 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.

അമ്പയര്‍മാര്‍മാരായി ജയണ്ണ, ബിലാല്‍, ചാക്കോ, റയിഗണ്‍, ഷമീര്‍, സേവിചന്‍, ആസിഫ്, അജു, ഹംജു, മന്‍സൂര്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

Content Highlights: safaamakka keli mega cricket tournament to the final round


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented