ആര്‍.എസ്.സി മുപ്പതാം വാര്‍ഷികം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപനം നടത്തി


2 min read
Read later
Print
Share

Photo: Pravasi mail

ജിദ്ദ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസ ഘടകമായ ആര്‍.എസ്.സിയുടെ മുപ്പതാം വാര്‍ഷികം 'ത്രൈവ് ഇന്‍' എന്ന പേരില്‍ 6 മാസം നീണ്ടു നില്‍ക്കുന്ന വിവിധ പദ്ധതികള്‍ക്ക് 17 നാഷണല്‍ തലങ്ങളിലെ പ്രഖ്യാപന സമ്മേളനങ്ങളോടെ ആരംഭിച്ചു.

സൗദി അറേബ്യ വെസ്റ്റ് നാഷനലിന്റെ കീഴില്‍ മദീന, ജിസാന്‍, ജിദ്ദ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രഖ്യാപന സംഗമങ്ങള്‍ നടന്നത്. ജിദ്ദയില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വീഡിയോ സന്ദേശത്തിലൂടെ 'ത്രൈവ് ഇന്‍' പ്രഖ്യാപനം നടത്തി. കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ല സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി ഉദ്ഘാടനം ചെയ്തു.

1993-ല്‍ യു.എ.ഇയില്‍ വെച്ച് രൂപം കൊണ്ട രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഇന്ന് 15 രാജ്യങ്ങളിലായി വിദ്യാര്‍ത്ഥി-യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും നിര്‍മാണാത്മകവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്തുക എന്നതാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.

സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ആറുമാസത്തേക്കുള്ള പദ്ധതികള്‍ ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി സ്വാദിഖ് ചാലിയാര്‍ പ്രഖ്യാപിച്ചു. സിറാജ് വേങ്ങര സന്ദേശ ഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരികളുടെ മാഫിയ വല വീശുകയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്‍കേണ്ട യുവതയെ ആരാജകത്വത്തിലേക്കും അധാര്‍മികഥകളിലേക്കും തള്ളിവിടുകയാണെന്നും, ഈ വിഷയത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗരൂകരാകുകയും സര്‍ക്കാരും നിയമ പാലകരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാലയുടെ നാള്‍ വഴികളും നിര്‍വഹിക്കുന്ന ദൗത്യവും വിവരിച്ചുള്ള 'രിസാല ഓര്‍ബിറ്റ്' എന്ന സെഷന് ബഷീര്‍ തൃപ്രയാര്‍ നേതൃത്വം നല്‍കി. നവംബര്‍ 26-ന് സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രൊഫഷനലുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വനിതകള്‍ക്കുമായി പ്രത്യേക പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.

ബഷീര്‍ നൂറാനിയുടെ അധ്യക്ഷതയില്‍ ആര്‍.എസ്.സി സൗദി വെസ്റ്റ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ചുണ്ടപറ്റ ആമുഖപ്രഭാഷണം നടത്തി. മര്‍കസ് ഗ്ലോബല്‍ സെക്രട്ടറി ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാട്, ഐ.സി.എഫ് മക്ക പ്രൊവിന്‍സ് അംഗം അബ്ബാസ് ചെങ്ങാനി, ഐ.സി.എഫ് ജിദ്ദ സെന്‍ട്രല്‍ ദഅവ സെക്രട്ടറി മുഹ്സിന്‍ സഖാഫി, ത്വല്‍ഹത് കോളത്തറ, അഷ്റഫ് കൊടിയത്തൂര്‍, സുജീര്‍ പുത്തന്‍ പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. യാസര്‍ ഓമച്ചപ്പുഴ സ്വാഗതവും ഉമൈര്‍ വയനാട് നന്ദിയും പറഞ്ഞു.

Content Highlights: RSC Thirtieth Anniversar Kanthapuram AP Abubakar Musliar made the announcement

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
red sea

1 min

ജിദ്ദയിലെ റെഡ് സീ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി

Sep 21, 2023


accident

1 min

റോഡില്‍ തെന്നിമാറി വാഹനമോടിച്ചാല്‍ സൗദിയില്‍ 6,000 റിയാല്‍ പിഴ

Sep 21, 2023


keli

1 min

അശ്രദ്ധ മൂലം ദുരിതത്തിലായ കുടുംബത്തിന് അഭയവും ആശ്വാസവുമേകി കേളി

Sep 20, 2023


Most Commented