ആര്‍.എസ്.സി സഫ സെക്ടര്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു 


ചടങ്ങിൽ നിന്ന്

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ നോര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സഫ സെക്ടര്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു. ജിദ്ദയിലെ അജ് വാദില്‍ നടന്ന ചടങ്ങില്‍ 'നമ്മളാവണം' എന്ന പ്രമേയത്തില്‍ പ്രവാസി യുവാക്കള്‍ക്കിടയില്‍ നടന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എല്ലാ യൂണിറ്റുകളിലും കണ്‍വീനുകള്‍ പൂര്‍ത്തീകരിച്ചാണ് സഫ യൂത്ത് കണ്‍വീന്‍ നടന്നത്.

സാലിഹ് വെന്നിയൂരിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വീന്‍ ഐ.സി.എഫ് സഫ സെക്ടര്‍ സെക്രട്ടറി റിയാസ് വഴിക്കടവ് ഉദ്ഘാടനം നിര്‍വഹിച്ചു,



സൗദി വെസ്റ്റ് നാഷണല്‍ ജനറല്‍ കണ്‍വീനര്‍ സ്വാദിഖ് ചാലിയാര്‍, ജിദ്ദ നോര്‍ത്ത് സെന്‍ട്രല്‍ നേതാക്കളായ ഉമൈര്‍ വയനാട്, ഡോ.നൗഫല്‍ അഹ്സനി, ഫസീന്‍ അഹമ്മദ്, ഫഹദ് നിസാമി, അസ്ഹര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സഫ ജനറല്‍ കണ്‍വീനര്‍ ഷാഹിദ് പൊന്മള അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ് ഫാളിലി, ജനറല്‍ സെക്രട്ടറി ഷാഹിദ് പൂനൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫിനാന്‍സ്, ഓര്‍ഗനൈസേഷന്‍, വിസ്ഡം, കലാലയം, മീഡിയ തുടങ്ങിയ ക്ലസ്റ്ററുകളിലേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു .

ചടങ്ങില്‍ ഷംസാദ് വി.കെ സ്വാഗതവും ഷാഹിദ് പൂനൂര്‍ നന്ദിയും പറഞ്ഞു.

Content Highlights: RSC Safa Sector Youth Convene concluded


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented