സൗദിയില്‍ ഒട്ടകങ്ങള്‍ കാരണമുണ്ടാകുന്ന വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു


ജാഫറലി പാലക്കോട്

Photo: AFP

ജിദ്ദ: സൗദിയില്‍ ഒട്ടകങ്ങള്‍ കാരണമുണ്ടാകുന്ന വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തുടനീളം അലഞ്ഞുതിരിയുന്ന ഒട്ടകങ്ങള്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സൗദികളും മൂന്ന് യമനികളുമായ പുരുഷന്മാര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അഫ്ലാജ് ഗവര്‍ണറേറ്റിന് പടിഞ്ഞാറ് അല്‍ അഹ്‌മാര്‍ റോഡില്‍ വെള്ളിയാഴ്ച അഞ്ച് സൗദി പൗരന്മാര്‍ സഞ്ചരിച്ച കാറില്‍ വഴിതെറ്റിയെത്തിയ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒട്ടകങ്ങളെ റോഡില്‍ ഉപേക്ഷിക്കുന്നതിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തി.റോഡിന്റെ ബാക്കിഭാഗങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് നേരത്തെ അല്‍ അഫ്ലാജ് ഗവര്‍ണറേറ്റിലെ താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി അല്‍ അറബിയ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹ്‌മാര്‍ മുനിസിപ്പാലിറ്റി റോഡിന്റെ വലിയൊരു ഭാഗം ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്നു. എന്നാല്‍ 30 കിലോമീറ്റര്‍ മാത്രം വെളിച്ചമില്ലാതെ അവശേഷിക്കുകയാണ്.

വഴിതെറ്റിയ ഒട്ടകങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞ്, ഗര്‍ഭിണിയായ യെമനി സ്ത്രീയും രണ്ട് കുട്ടികളും കഴിഞ്ഞയാഴ്ച മദീനയില്‍ മരിച്ചിരുന്നു. ബിഷയിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മദീനയിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു യെമന്‍ കുടുംബം അപകടത്തില്‍പെട്ടത്. യെമന്‍ പൗരന്‍, വാഹനം ഒട്ടകവുമായി കൂടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമം നടത്തിരുന്നു.

എങ്കിലും ഭാര്യയുടെയും കുട്ടികളുടെയും ജീവന്‍ അപഹരിച്ച ദാരുണമായ അപകടത്തില്‍ കലാശിക്കുകയായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ റോഡ് സൈഡില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കുവാനും കമ്പിവേലികള്‍ കെടുവാനും പെതുജനം ആവ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Road accidents caused by camels ,saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented