പുതിയ ജഴ്സിയിൽ മെസ്സിയും റൊണാൾഡോയും
ജിദ്ദ: റിയാദ് സീസണ് കപ്പിന്റെ ലേലത്തില്‍വെച്ച ഒറ്റടിക്കറ്റിന് ലഭിച്ചത് ഒരു കോടി റിയാല്‍. സൗദി ബിസിനസുകാരനായ മുശറഫ് അല്‍ഗാംദി എന്ന സൗദി പൗരനാണ് ലേലത്തിലൂടെ ടിക്കറ്റ് സ്വന്തമാക്കിയത്.
വ്യാഴാഴ്ച റിയാദ് കിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെസിയുടെ പി.എസ്.ജിയും റൊണാള്‍ഡോയുടെ അല്‍ നസ്ര്-അല്‍ഹിലാല്‍ സംയുക്ത ടീമും തമ്മിലാണ് മത്സരം.'സങ്കല്‍പ്പത്തിനപ്പുറം'' എന്ന പേരിട്ട് ആഗോള വില്പന ഒരാഴ്ചയാണ് നീണ്ടുനിന്നത്. മറ്റു ടിക്കറ്റുകളെല്ലാം ഓണ്‍ലൈന്‍ വഴി വില്പന ആരംഭിച്ച ഉടന്‍ വിറ്റുതീര്‍ന്നിരുന്നു. റൊണാള്‍ഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വേഗത്തില്‍ വിറ്റുപോയതിനെ തുടര്‍ന്ന് ബാക്കിയുള്ള ഗോള്‍ഡന്‍ ടിക്കറ്റ് ലേലത്തിനിട്ടത്.
10 ലക്ഷം റിയാല്‍ അടിസ്ഥാന തുകയായി നിശ്ചയിച്ചാണ് ലേലത്തിന് തുടക്കം. എന്നാല്‍ 20 ലക്ഷം റിയാലിലാണ് ലേലം വിളി ആരംഭിച്ചു. പൊതു വിനോദ അതോറിറ്റി ചെയര്മാന് തുര്‍ക്കി ആലുശൈഖാവയിരുന്നു ലേലം വിളി തുടങ്ങിയത്. അവസാനം ഇത് സൗദി ബിസിനസുകാരനായ മുശറഫ് അല്‍ഗാംദിയുടെ ഒരു കോടി റിയാലില്‍ സ്വന്തമാക്കുകയായിരുന്നു. ലേലത്തില്‍ ലഭിച്ച തുക ഇഹ്സാന്‍ ചാരിറ്റി ഡിജിറ്റല്‍ പ്ളാറ്റ്ഫോമിന് സംഭാവനയായി കൈമാറും. ലേലത്തില്‍ ടിക്കറ്റ് കരസ്ഥമാക്കിയ മുശറഫ് അല്‍ഗാംദി കപ്പ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കുവാന്‍ അവസരം നല്‍കും. കളിക്കാരുടെ ഡ്രസ്സിങ് റൂമിലേക്ക് പ്രവേശനം നല്‍കും. വിജയികള്കൊപ്പം ഫോട്ടോ സെഷന് അവസമുണ്ടാകും. കളിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുകയും ചെയ്യും.
Content Highlights: Riyadh Season Cup: A single ticket was auctioned for one crore riyals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..