'റിയാദ് സീസണ്‍ 2022' ഒക്ടോബര്‍ 21 ന് ആരംഭിക്കും


ജാഫറലി പാലക്കോട്‌

.

റിയാദ്: ഒക്ടോബര്‍ 21 വെള്ളിയാഴ്ച 'റിയാദ് സീസണ്‍ 2022' ആരംഭിക്കും. 'റിയാദ് സീസണി'ല്‍ 15 വേദികളിലായി 8,500-ലധികം വിവിധ വിനോദ പരിപാടികള്‍ അരങ്ങേറുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അലല്‍ഷിഖ് പറഞ്ഞു.

സീസണില്‍ 252 റസ്റ്റോറന്റുകളും കഫേകളും 240 സ്റ്റോറുകളും ദൈനംദിന കരിമരുന്ന് ഉപയോഗങ്ങളും 8 അന്താരാഷ്ട്ര ഷോകളും 150 ലധികം സംഗീത കച്ചേരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



108 ഇന്ററാക്ടീവ് അനുഭവങ്ങള്‍, 7 അന്താരാഷ്ട്ര എക്സിബിഷനുകള്‍, രണ്ട് അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍, WWEമത്സരങ്ങള്‍, 17 അറബ് നാടകങ്ങള്‍, കൂടാതെ സൗദി തലസ്ഥാനമായ റിയാദിലെ വിവിധ സോണുകളിലെ ഇവന്റുകള്‍ക്കും ഷോകളും 'റിയാദ് സീസണ്‍ 2022'ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബൊളിവാര്‍ഡ് വേള്‍ഡ്, ബൊളിവാര്‍ഡ് റിയാദ് സിറ്റി, വിന്റര്‍ വണ്ടര്‍ലാന്‍ഡ്, അല്‍ മുറാബാ, സ്‌കൈ റിയാദ്, വയ റിയാദ്, റിയാദ് മൃഗശാല, ലിറ്റില്‍ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷന്‍ പാര്‍ക്ക്, അല്‍ സുവൈദി പാര്‍ക്ക്, സൂബ് അല്‍ സമാന്‍, ഫാന്‍ ഫെശ്ശിവലും റിയാദ് ഫ്രണ്ട് എന്നിവയാണ് റിയാദ് സീസണ്‍ 2022 ന്റെ വേദികള്‍.

റിയാദിനെ വിവിധ പ്രദര്‍ശനങ്ങളുടെ പ്രധാന വേദിയാക്കി മാറ്റുക എന്നതാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പരിപാടികള്‍ വിനോദ വ്യവസായത്തിന്റെ നിലവാരം ഉയര്‍ത്തുകയും പ്രാദേശിക അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളില്‍ ഒന്നായി സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയുമാണ് 'റിയാദ് സീസണ്‍ 2022'.

Content Highlights: Riyadh season


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented