സുരക്ഷാ പട്രോളിംഗിനുള്ള മോട്ടോര്‍സൈക്കിള്‍ യൂണിറ്റ് റിയാദില്‍ ആരംഭിച്ചു


.

റിയാദ്: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മോട്ടോര്‍ സൈക്കിള്‍ യൂണിറ്റിന്റെ ലോഞ്ച് റിയാദിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സെക്യൂരിറ്റി പട്രോള്‍ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലും റോഡുകളിലും സംഭവിക്കുന്ന സുരക്ഷാ സംഭവങ്ങള്‍ വേഗത്തില്‍ നേരിട്ടറിയാന്‍ ലക്ഷ്യമിടുന്നതാണ് മോട്ടോര്‍ സൈക്കിള്‍ യൂണിറ്റിന്റെ ലക്ഷ്യം.

സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍സൈക്കിള്‍ യൂണിറ്റ് സംഭാവന നല്‍കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി ഊന്നിപ്പറഞ്ഞു. തിരക്കേറിയ റോഡുകളില്‍ ഫീല്‍ഡ് സെക്യൂരിറ്റി പട്രോളിംഗിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഇതുപകരിക്കും.



റിയാദ് മേഖലയിലെ ഏകീകൃത സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററില്‍ 911 എന്ന ടോള്‍ഫ്രീ നമ്പറില്‍നിന്ന് ലഭിക്കുന്ന സുരക്ഷാ റിപ്പോര്‍ട്ടുകളോട് കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതികരിച്ച് ദൈനംദിന ജോലികള്‍ ഉയര്‍ന്ന വേഗതയില്‍ നിര്‍വഹിക്കാനും മോട്ടോര്‍സൈക്കിള്‍ യൂണിറ്റ് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് മോട്ടോര്‍സൈക്കിള്‍ യൂണിറ്റിന്റെ ലോഞ്ച് നടന്നത്.

Content Highlights: ജാഫറലി പാലക്കോട്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented