റിയാദ്
റിയാദ്: റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തിലൊ 2024 തുടക്കത്തിലോ പൂര്‍ത്തിയാക്കുമെന്ന് റിയാദ് മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പറഞ്ഞു. നിലവിലുള്ള ഒരു നഗരത്തില്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് റിയാദ് മെട്രോ കണക്കാക്കപ്പെടുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
റിയാദ് മെട്രോയില്‍ 6 ലൈനുകളും ആകെ 84 സ്‌റ്റേഷനുകളുമുണ്ടാകുമെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതില്‍ മെട്രോ സംഭാവന ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, പ്രത്യേകിച്ച് സൗദി തലസ്ഥാനത്തെ 90% യാത്രകളും കാറുകളെയാണ് ആശ്രയിക്കുന്നത്. ഇത് പ്രശ്‌നം പരിഹരിക്കാനും യാത്രകള്‍ക്കായി ചെലവഴിക്കുന്ന സമയത്തിന്റെ പകുതി ലാഭിക്കാനും കഴിയുന്ന ഒരു പരിഹാരമായിരിക്കും. നിരവധി ആളുകളെ ഇത് ആകര്‍ഷിക്കുകയും ചെയ്യുമെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
റിയാദിലെ പബ്ലിക് പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ആദ്യ ഘട്ടം ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചു. ഏറ്റവും തിരക്കേറിയ പ്രദേശമായതിനാല്‍ സെന്‍ട്രല്‍ ഏരിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. റിയാദിലെ പൊതു പാര്‍ക്കിംഗ് പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: riyadh metro will be completed by the end of 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..