വീണ് പരിക്ക് പറ്റിയ മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു


നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ജിനീഷ് കേളി ജീവകാരുണ്യ പ്രവർത്തകരോടൊപ്പം

റിയാദ്: മറുന്നുവെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ രണ്ടു മാസത്തെ പരിചരണത്തിന് ശേഷം നാട്ടിലെത്തിച്ചു.

നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ജിനീഷ് ഹൗസ് ഡ്രൈവര്‍ ജോലിക്കായി എത്തിയത്. സ്‌പോണ്‍സര്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോല്‍ അകത്തുവെച്ചു മറക്കുകയും, ഡ്രൈവറായ ജിനീഷിനോട് രണ്ടാള്‍ പൊക്കമുള്ള മതില്‍ ചാടിക്കടന്ന് താക്കോല്‍ എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മതിലില്‍ കയറിയ ജിനീഷ് കാല്‍വഴുതി താഴെ വീണ് എല്ലിന് പൊട്ടല്‍ സംഭവിച്ചു.



ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും കാലിന് ഓപ്പറേഷന്‍ വേണ്ടി വന്ന് പ്ലാസ്റ്റര്‍ ഇട്ട് വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തനിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ വഴി കേളി ബദിയ ഏരിയ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ജിനീഷിന്റെ സംരക്ഷണ ചുമതല കേളി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയുമായിരുന്നു. ജിനീഷിന് വേണ്ട പരിചരണവും താമസ സൗകര്യവും ഒരുക്കുകയും സ്‌പോണ്‌സറുമായി ബന്ധപ്പെട്ട് നാട്ടില്‍ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സറൂടെ കൈവശമുണ്ടായിരുന്ന ജിനീഷിന്റെ പാസ്‌പോര്‍ട്ടില്‍ സ്പോണ്‍സറുടെ മകന്‍ പേന കൊണ്ട് വരഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയില്‍ ആക്കിയിരുന്നു.

പിന്നീട് പുതിയ പാസ്സ്‌പോര്‍ട്ടും അനുബന്ധ രേഖകളും ശരിയാക്കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഈ കാലയളവില്‍ ജിനീഷിന്റെ പരിചരണം പൂര്‍ണമായും ബദിയയിലെ കേളി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ലീവില്‍ നാട്ടില്‍ വിടാമെന്നേറ്റ സ്‌പോണ്‍സര്‍ ഒടുവില്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യത്തോടെ നാട്ടിലെത്തിച്ചത്.

Content Highlights: riyadh malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented