കേളിദിനം 2023 സാംസ്കാരിക സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം 'കേളിദിനം 2023' ആഘോഷിച്ചു. അല്ഹയ്റിലെ അല്‍ ഒവൈദ ഫാം ഹൗസില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് വര്‍ഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. സാംസ്കാരിക സമ്മേളനം ലോകകേരള സഭ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താര്‍ കായംകുളം, കേരള കോണ്‍ഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡന്റ് ബോണി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അല്‍ ഖസീം പ്രവാസി സംഘം സെക്രട്ടറി പര്‍വേശ്, സ്പോണ്‍സര്‍മാരായ നുസ്കി മാര്‍ക്കറ്റിങ് മാനേജര്‍ മുജീബ്, എസ്.റ്റി.സി.ഡാറ്റാ സെന്റര്‍ ഡയറക്ടര്‍ നിബില്‍ സിറാജ്, മാനേജര്‍ നിഷാദ്, ജോസ്കോ പൈപ്പ്സ് എം.ഡി ബാബു വഞ്ചൂപ്പുര, ലീഗല്‍ അഡൈ്വസര്‍ ജമാല്‍ ഫൈസല്‍ ഖഹ്ത്താനി, ടി.എസ്.ടി. മെറ്റല്‍ ഇന്‍ഡസ്ട്രി എം.ഡി. മധുസൂദനന് പട്ടാന്നൂര്‍, അല്‍ ഹിമാം കോണ്‍ട്രാക്റ്റിങ് കമ്പനി എം.ഡി. സജീവ് മത്തായി, എഴുത്തുകാരി സബീന.എം.സാലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു
കേളിയുടേയും കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടേയും നാടകം, നൃത്തനൃത്യങ്ങള്‍, സംഗീത ശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടന്‍ പാട്ടുകള്‍, വിപ്ലവ ഗാനങ്ങള്‍, കഥാ പ്രസംഗം, ഓട്ടം തുള്ളല്‍, ചാക്യാര്‍ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ അവതരിപ്പിച്ച പ്രതിഭകള്‍ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ ഉപഹാരം കൈമാറി.
Content Highlights: riyadh keli anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..